മുകേഷ് അംബാനിക്ക് ഒരു സെക്കഡില്‍ 14 രൂപ ശംബളം
ദില്ലി: ഇന്ത്യന്‍ ധനികരില്‍ രണ്ടാമനായ അനില്‍ അംബാനിയുടെ ശംബളം സഹോദരന്‍ മുകേഷ് അംബാനിയുടെ തൊട്ടു പിന്നിലെത്തി.
അനില്‍ ഗ്രൂപ്പിന്റെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അനിലിന്റെ ശംബളം 30 കോടിയാക്കി ഉയര്‍ത്തിയതിനെ തുടര്‍ന്നാണിത്.
പുതിയ കണക്കുകളനുസരിച്ച് അനില്‍ അംബാനി ഒരു സെക്കന്‍ഡില്‍ 13.8 രൂപ സമ്പാദിയ്‌ക്കുമ്പോള്‍ ചേട്ടന്‍ മുകേഷിന് സെക്കന്‍ഡില്‍ 14 രൂപയാണ് വരുമാനം.
കമ്പനിയുടെ ശംബളത്തിന് പുറമെ എണ്ണമറ്റ അലവന്‍സുകളിലൂടെ അനിലിന് 60 ലക്ഷവും മുകേഷിന് 40 ലക്ഷവും ലഭിയ്‌ക്കുന്നുണ്ട്.
കമ്പനികളിലെ ഓഹരിയുടമകളെന്ന പദവിയില്‍ ഇരുവര്‍ക്കും കിട്ടുന്ന ലാഭ വിഹിതവും മറ്റുമായുള്ള വരുമാനത്തിന് പുറമെയാണിത്.
2007-08 വര്‍ഷത്തില്‍ അനിലിന്റെ ശംബളം മാത്രം 43.44 കോടി രൂപയാണ്. മുന്‍വര്‍ഷം അനില്‍ വാങ്ങിയ ശംബളത്തിന്റെ 18 ഇരട്ടിയാണിത്. കഴിഞ്ഞ വര്‍ഷം വെറും 2.4 കോടി രൂപയായിരുന്നു അനിലിന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നല്‌കിക്കൊണ്ടിരുന്നത്.
അതെ സമയം ചേട്ടന്‍ മുകേഷ് അംബാനി 44.02 കോടി രൂപയാണ് ഈ വര്‍ഷം ശംബളമായി വാങ്ങിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷമിത് 30.46 കോടി രൂപയായിരുന്നുവെന്നും റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്.
ശംബളത്തിന് പുറമെ അനിലിന് കഴിഞ്ഞ വര്‍ഷം 30 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗുകളില്‍ ഒരോ സിറ്റിംഗിനും മൂന്ന് ലക്ഷം രൂപ അനില്‍ അടക്കമുള്ള ഡയറക്ടര്‍മാര്‍ക്ക് ലഭിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications