107 പേരെ വധിച്ച ഏറ്റമുട്ടല്‍ വിദഗ്‌ധനെ പിരിച്ചുവിട്ടു
മുംബൈ: മുംബൈ പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് പ്രദീപ് ശര്‍മയെ പിരിച്ചുവിട്ടു. അസാധാരണമായ ഉത്തവിലൂടെയാണ് ശര്‍മയെ സര്‍വീസില്‍ നിന്നും
പുറത്താക്കിയത്.
ശര്‍മയ്‌ക്കെതിരെ അധോലോക ബന്ധവും അഴിമതിയും ആരോപിയ്‌ക്കപ്പെട്ടിരുന്നു. കാക്കിയിട്ട് വഴിവിട്ട സഞ്ചാരത്തിലൂടെ കോടിക്കണക്കിന് രൂപ ഇയാള്‍ സമ്പാദിച്ചതായും ആരോപണമുണ്ട്.
സര്‍വീസില്‍ കയറി 15 വര്‍ഷത്തിനുള്ളില്‍ 107 പേരെ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തി മുംബൈ പോലീസിലെ ഹീറോ ആയി മാറിയ പ്രദീപിന് അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധമാണ് വിനയായത്.
ദാവൂദിന്റെ എതിരാളിയായ ഛോട്ടാരാജന്‍ സ്വകാര്യ ടെലിഫോണ്‍ ചാനലിന് നല്‌കിയ അഭിമുഖത്തോടെയാണ് ശര്‍മയുടെ അധോലോക ബന്ധം പുറം ലോകമറിയുന്നത്.
ശര്‍മയുടെ കഴിഞ്ഞ കാല സേവന ചരിത്രം നല്ലതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കലെന്ന് മുംബൈ സിറ്റി പോലീസ് കമ്മീഷണര്‍ ഹസര്‍ ഗഫൂര്‍ അറിയിച്ചു.
മുംബൈ പോലീസ് ആകെ കൊലപ്പെടുത്തിയ (350 ഓളം) മൂന്നിലൊരു ഭഗം ശര്‍മയുടെ പേരിലാണ് കുറിയ്‌ക്കപ്പെട്ടിരുന്നത്. "അധോലോകത്തിന്റെ ലോകകപ്പാണ് ഞാന്‍ എന്നെ കീഴടക്കാന്‍ അവര്‍ ശ്രമിയ്‌ക്കുന്നു. അവരെ കൊല്ലാന്‍ ഞാനും" ശര്‍മയുടെ സ്വയം വിലയിരുത്തല്‍ ഇങ്ങനെയായിരുന്നു.












Click it and Unblock the Notifications