Get Updates
Get notified of breaking news, exclusive insights, and must-see stories!

നാനോ ഫാക്ടറി പ്രവര്‍ത്തനം നാലാം ദിവസവും തടസപ്പെട്ടു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രക്ഷോഭം മൂലം സിംഗൂരിലെ നാനോ ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായ നാലാം ദിവസവും സ്‌തംഭിച്ചു.

കാര്‍ ഫാക്ടറിയ്‌ക്കെതിരെ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ഒമ്പതാം ദിവസത്തിലേക്ക്‌ കടന്നിട്ടുണ്ട്‌. പ്രശ്‌ന പരിഹാരത്തിനായി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്‌ച ഗവര്‍ണറെ കണ്ട്‌ ചര്‍ച്ച നടത്തിയിരുന്നു.

ഭൂമി തിരിച്ചു കിട്ടാതെ പ്രക്ഷോഭം അവസാനിപ്പിയ്‌ക്കില്ലെന്ന്‌ മമത ചര്‍ച്ചയ്‌ക്കു ശേഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മമതയുടെ ആവശ്യം അംഗീകരിയ്‌ക്കാന്‍ കഴിയില്ലെന്ന്‌ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഭൂമി ഏറ്റെടുത്തത്‌ നിയമപ്രകാരമാണെന്ന്‌ കൊല്‍ക്കത്ത ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഏറ്റെടുത്ത ഭൂമി തിരിച്ചു കൊടുക്കാന്‍ നിയമപ്രകാരം കഴിയില്ലെന്നും ബംഗാള്‍ വ്യവസായ മന്ത്രി നിരുപം സെന്‍ പറഞ്ഞു.

ഫാക്ടറിയ്‌ക്കുള്ളില്‍ ജോലിക്കാര്‍ക്ക്‌ പ്രവേശിയ്‌ക്കാനുള്ള സാഹചര്യം ഇനിയും നിലവില്‍ വന്നിട്ടില്ലെന്ന്‌ ടാറ്റ വക്താവ്‌ പറഞ്ഞു. സാഹചര്യങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു. നാല്‌ ദിവസം മുമ്പാണ്‌ ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത്‌ ടാറ്റ തൊഴിലാളികളെ ഫാക്ടറിയില്‍ നിന്നും പിന്‍വലിച്ചത്‌.

ഇതിനിടെ ഫാക്ടറിയ്ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ വ്യവസായ പ്രമുഖനായ നാരായണ മൂര്‍ത്തി വിമര്‍ശിച്ചു. ഇത്തരം പ്രക്ഷോഭങ്ങള്‍ നിക്ഷേപകരില്‍ ഭീതിയുണ്ടാക്കുമെന്നും നാനോ ഫാക്ടറി അവിടെ നിന്നും മാറ്റേണ്ടി വന്നാല്‍ നഷ്ടം സിംഗൂരിലെ ജനങ്ങള്‍ക്ക് തന്നെയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട വാര്‍ത്തകള്‍


















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+