ചെങ്ങറ: തോട്ടം തൊഴിലാളികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു
പത്തനംതിട്ട: ചെങ്ങറയില്‍ ഉപരോധ സമരം നടത്തുന്ന തോട്ടം തൊഴിലാളി നേതാക്കളുമായി ജില്ലാ കളക്ടര്‍ പി.സി സനല്‍കുമാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
ഇതോടെ മുന്‍നിശ്ചയ പ്രകാരം ബുധനാഴ്‌ച തോട്ടം തൊഴിലാളികള്‍ സമരഭൂമിയിലേക്ക് നടത്തുമെന്ന പ്രഖ്യാപിച്ച മാര്‍ച്ച് നടക്കുമെന്ന് ഉറപ്പായി.
സെപ്‌റ്റംബര്‍ മൂന്നിന് ജില്ലയിലെ മുഴുവന്‍ തൊഴിലാളി യൂണിയനുകളെയും ഉള്‍പ്പെടുത്തി സമരഭൂമിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും സമരക്കാരെ ഭൂമിയില്‍ നിന്നും പുറത്താക്കുമെന്നും തൊഴിലാളി യൂണിനുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ചര്‍ച്ചയില്‍ തോട്ടം തൊഴിലാളി പ്രതിനിധികള്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിയ്‌ക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications