ഹര്‍ത്താലുകള്‍ക്ക് കെപിസിസിയുടെ അനുവാദം വേണം
തിരുവനന്തപുരം: ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം ചെയ്യുന്നതിന് മുമ്പ് പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ കെപിസിസിയുടെ അനുവാദം നേടിയിരിക്കണമെന്ന നിബന്ധന വെച്ചതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന് കെപിസിസിയ്‌ക്ക് അഭിപ്രായമില്ല. ഈ വിഷയത്തില്‍ എം.എ ഹസ്സന്‍ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
അതെ സമയം കൂടുതല്‍ ഹര്‍ത്താലുകള്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിയ്‌ക്കാന്‍ കോണ്‍ഗ്രസിന് ആഗ്രഹമില്ല.
ഇപ്പോള്‍ തന്നെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താനുള്ള സാഹചര്യം നിലവിലുണ്ട്. എന്നാല്‍ ഹര്‍ത്താലിനെ അവസാന ആയുധമായി കാണാനാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications