കന്യാസ്‌ത്രീയുടെ ആത്മഹത്യ മാനസിക ലൈംഗിക പീഡനം മൂലം
കൊച്ചി: മാനസികവും ലൈംഗികവുമായ പീഡനത്തെ തുടര്‍ന്നാണ് സിസ്റ്റര്‍ അനൂപ മേരി ആത്മഹത്യ ചെയ്‌തതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
അനൂപ വസിച്ചിരുന്ന മഠത്തിലെ മുതിര്‍ന്ന കന്യാസ്‌ത്രീയായ അല്‍ബീന മേരി ഹൈക്കോടതിയില്‍ നേരിട്ട് നല്‌കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിയ്‌ക്കവെയാണ് ക്രൈബ്രാഞ്ച് ഇക്കാര്യം ബോധിപ്പിച്ചത്.
ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ നിലനില്‌ക്കുന്നുണ്ടെങ്കിലും അല്‍ബീനയെ ഉടന്‍ കേസില്‍ പ്രതി ചേര്‍ക്കുകയോ അറസ്‌റ്റു ചെയ്യുകയോ ഇല്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
മഠത്തിലെ മുതിര്‍ന്ന കന്യാസ്‌ത്രീയുടെ പീഡനത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് അനൂപ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. കേസില്‍ അറസ്റ്റു ഭയന്നാണ് അല്‍ബീന മേരി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‌കിയത്.
മകളെ മഠത്തിനുള്ളില്‍ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചെന്ന് അനുപമയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്‌ക്കും പോലീസിനും ഇവര്‍ നേരിട്ട് പരാതിയും നല്‌കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications