ഫോബ്‌സ് പട്ടികയില്‍ ഇഷ അംബാനി രണ്ടാം സ്ഥാനത്ത്
മുംബൈ: ഫോബ്‌സ് മാസിക തിരഞ്ഞെടുത്ത കോടിപതികളായ അനന്തരാവകാശികളില്‍ ആദ്യത്തെ പത്തുപേരല്‍ മുകേഷ് അംബാനിയുടെ മകളായ ഇഷ അംബാനിയും. ഉരുക്കുവ്യാപാരിയും ഇന്ത്യന്‍ വംശജനുമായ ലക്ഷ്‌മി മിത്തലിന്റെ മകളായ വനിഷ മിത്തല്‍ ഭാട്ടിയയാണ് പട്ടികയിലെ ആദ്യ കോടിപതി.
പട്ടികയില്‍ രണ്ടാം സ്ഥാനക്കാരിയായാണ് ഫോബ്‌സ് പതിനാറുകാരിയായ ഇഷയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പണത്തിന് പുറകെ കായികം, കല, വ്യാപാരം, സാമ്പത്തികം, അന്താരാഷ്ട്രരംഗം, എന്നീ മേഖലകളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഇഷയ്‌ക്ക് ഒട്ടേറെ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്.
റിലയന്‍സ് ഇന്‍ഡസ്‌ട്രീസില്‍ ഇഷ അംബാനിയ്‌ക്ക് 80ദശലക്ഷം ഡോളര്‍ ഓഹരികളുണ്ട്. ഇന്ത്യയും പാകിസ്‌താനും തമ്മില്‍ സൗഹൃദം വളര്‍ത്തിയെടുക്കാന്‍ വേണ്ടി ധീരുഭായി അംബാനി അന്താരാഷ്ട്ര സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രൂപപ്പെടുത്തിയ പൈഗാം എന്ന പദ്ധതിയുടെ ഉപജ്‌ഞാതാവുകൂടിയാണ് ഇഷ.
ഒന്നാം സ്ഥാനക്കാരിയ വനീഷ അച്ഛന്റെ ആര്‍സലര്‍ മിത്തല്‍ കമ്പനിയില്‍ ഡയറക്ടറാണ്. 10,300കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയുടെ അന്തരാവകാശികള്‍ വനീഷയും ഒരു സഹോദരനും മാത്രമാണ്. രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിന്റെ ഉടമയായ കെപി സിങിന്റെ മകള്‍ പിയയാണ് പട്ടികയിലെ മൂന്നാംസ്ഥാനക്കാരി.
പിയയ്‌ക്ക് ഇപ്പോള്‍ത്തന്നെ കമ്പനിയില്‍ 40കോടി ഡോളറിന്റെ വിഹിതമുണ്ട്. ഡിഎല്‍എഫ് ഗ്രൂപ്പിന്റെ ഒരു വിഭാഗത്തിന്റെ എംഡിയാണ് പിയ. ലോകത്തെ നൂറ്റിയമ്പതോളം കോടിപതികളുടെ പെണ്‍മക്കളെയാണ് ഫോര്‍ബ്‌സ് തിരഞ്ഞെടുത്തിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications