ഒറീസയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം
ഭുവനേശ്വര്‍: ഒറീസയില്‍ ക്രൈസ്‌തവരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിയ്ക്കുന്നതായി ആരോപണം. കലാപത്തെ തുടര്‍ന്ന് കാട്ടില്‍ അഭയം തേടിയ ക്രിസ്‌ത്യാനികളെ ഭീഷണിപ്പെടുത്തിയാണ് വിഎച്ച്‌പിക്കാര്‍ ഹിന്ദു മതത്തിലേക്ക് ചേര്‍ക്കുന്നത്.
കാണ്ഡമല്‍ ജില്ലയിലെ ശങ്കര ഖോളിനടുത്തുള്ള തോട്ടാപഡ് ഗ്രാമത്തിലെ എണ്‍പതോളം പേരെ വിഎച്ച്‌പി അനുകൂലികള്‍ വനത്തിലെത്തി ഹിന്ദുമതത്തിലേക്ക് മാറ്റി. തല മുണ്ഡനം ചെയ്‌താണ് ഇവരെ ഹിന്ദു മതത്തില്‍ ചേര്‍ക്കുന്നത്.
മതം മാറിയില്ലെങ്കില്‍ തിരികെ ഗ്രാമത്തിലേക്ക് മടങ്ങാന്‍ അനുവദിയ്‌ക്കില്ലെന്ന് വിഎച്ച്‌പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹിന്ദു മതത്തില്‍ ചേരാമെന്ന് സമ്മതിച്ചവരെ ഗ്രാമങ്ങളിലേക്ക് തിരിച്ചു വരാന്‍ കലാപകാരികള്‍ അനുവദിച്ചിട്ടുണ്ട്.
ഗ്രാമത്തിലെത്തിയ ഉടനെ തങ്ങളുടെ കൈയില്‍ നാളികേരം നല്‌കിയെന്നും അത് എറിഞ്ഞുടയ്‌ക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഗ്രാമവാസികള്‍ പറഞ്ഞു. മതം മാറ്റിയ കാര്യം പുറത്താരോടും പറയരുതെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അതെ സമയം ഒറീസയിലെ വിദൂര പ്രദേശങ്ങളില്‍ ഇപ്പോഴുംഅക്രമങ്ങള്‍ തുടരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒട്ടേറെ പള്ളികളും ഭവനങ്ങളും കലാപകാരികള്‍ കത്തിച്ചിട്ടുണ്ട്. കലാപബാധിത പ്രശ്‌നങ്ങള്‍ സന്ദര്‍ശിയ്‌ക്കാന്‍ ശ്രമിച്ച ഇടത് സംഘത്തെ ഇന്നലെ ഒറീസ സര്‍ക്കാര്‍ വിലക്കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications