ബിഎംഡബ്ല്യു കേസില്‍ നന്ദ കുറ്റക്കാരന്‍
ദില്ലി: കോളിളക്കം സൃഷ്ടിച്ച ബിഎംഡബ്ല്യു കേസില്‍ രാജ്യത്തെ ഏറ്റവും വലിയ ആയുധ വ്യാപാരികളിലൊരാളുടെ മകനായ സഞ്‌ജീവ് നന്ദ കുറ്റക്കാരനാണെന്ന് ദില്ലി കോടതി വിധിച്ചു.
കേസിലെ രണ്ടാം പ്രതിയായ മാണിക് കപൂറിനെ കോടതി കുറ്റവിമുക്തനാക്കി.1999 ജനുവരി 10നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
നന്ദ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ ഇടിച്ച് മൂന്ന് പോലീസുകാരുള്പ്പെടെ ആറു പേര്‍ മരിച്ചെന്നായിരുന്നു കേസ്. മദ്യലഹരിയിലാണ് നന്ദ കാര്‍ ഓടിച്ചിരുന്നതെന്ന് കേസന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
മനപ്പൂര്‍വമല്ലാത്ത നരഹത്യയായിരുന്നു നന്ദയ്‌ക്കെതിരെ ആരോപിയ്‌ക്കപ്പെട്ട കുറ്റം. ഇയാളുടെ ശിക്ഷ ബുധനാഴ്‌ച കോടതി പ്രഖ്യാപിയ്‌ക്കും. മുന്‍ നാവിക സേനാ മേധാവി നന്ദയുടെ ചെറുമകന്‍ കൂടിയാണ് സഞ്ജീവ് നന്ദ.
കേസിലെ മറ്റൊരു പ്രതിയും പ്രമുഖ ബിസിനസുകാരനുമായ രാജീവ് ഗുപ്‌ത അദ്ദേഹത്തിന്റെ വേലക്കാരയാ ശ്യാം സിങ്, ഭോലാ നാഥ് എന്നിവരും തെളിവ് നശിപ്പിയ്‌ക്കാന്‍ ശ്രമിച്ചതിന് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
നേരത്തെ കേസിലെ സാക്ഷികളായവരെ വശത്താക്കാന്‍ ശ്രമിച്ച അഭിഭാഷകരായ ആര്‍.കെ ആനന്ദ്, ഐ.യു ഖാന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഇരുവരുടെയും മുതിര്‍ന്ന അഭിഭാഷകരെന്ന പദവി എടുത്തു മാറ്റിയ കോടതി നാലു മാസത്തേക്ക് ദില്ലി ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും കേസുകള്‍ വാദിയ്‌ക്കുന്നത് വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications