സംസ്ഥാനത്തെ എല്ലാ മന്ത്രിമാര്‍ക്കും വെബ്‌സൈറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഓണ്‍ലൈന്‍ ലോകത്തേക്ക് പ്രവേശിയ്‌ക്കുന്നു. 18 മന്ത്രിമാരുടെയും അവരവരുടെ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന മിനുക്കു പണികളിലാണ്.
ഔദ്യോഗിക വെബ്‌പോര്‍ട്ടലിന്റെ ഭാഗമായി ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച ഈ വെബ്‌സൈറ്റുകളുടെ രൂപകല്‌പന നിര്‍വഹിച്ചിരിയ്‌ക്കുന്നത് സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റാണ്
ഒരോ മന്ത്രിമാരുടെയും അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍, ഭാവി പദ്ധതികള്‍, പദ്ധതികള്‍ സംബന്ധിച്ചുള്ള അഭിപ്രായ രൂപവത്‌ക്കരണം തുടങ്ങിയവയാണ് സൈറ്റുകളിലെ പ്രധാന ഉള്ളടക്കം.
ഇവയ്‌ക്കു പുറമെ എല്ലാ സൈറ്റുകളിലും അതാത് മന്ത്രിമാരുടെ വ്യക്തിപരമായ വിവരങ്ങള്‍, ഓഫീസ് സംബന്ധിച്ച വിവരങ്ങള്‍, മറ്റ് പ്രധാന സൈറ്റുകളിലേക്ക് പ്രവേശിയ്‌ക്കാനുള്ള സംവിധാനം, ഫോട്ടോ ഗ്യാലറി, ലേഖനങ്ങള്‍, ആനുകാലിക സംഭവങ്ങളെ അധികരിച്ച് തയ്യാറാക്കിയ ഉള്ളടക്കങ്ങള്‍ തുടങ്ങിയവ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വന്തമായി ഇമെയില്‍ സംവിധാനമില്ലാത്തവര്‍ക്കും മന്ത്രിയ്‌ക്ക് ഇ-മെയില്‍ അയക്കുവാനുള്ള സംവിധാനവും സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് സെപ്‌റ്റംബര്‍ മൂന്നിന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications