Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാര്‍-ഏഷ്യാനെറ്റ്‌: പിന്നില്‍ സാമ്രാജ്യത്വ ശക്തികളെന്ന്‌ പിണറായി

തിരുവനന്തപുരം: മര്‍ഡോക്കിന്റെ കേരളത്തിലേക്കുള്ള കടന്നുവരവിന്‌ പിന്നില്‍ സാമ്രാജ്യത്വ അജണ്ടയുണ്ടെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

എന്‍ജിഒ യൂണിയന്‍ മുഖപത്രമായ കേരള സര്‍വീസിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ ഉത്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ഏഷ്യാനെറ്റ്‌ ചാനല്‍ വിലയ്‌ക്ക്‌ വാങ്ങിയിട്ടും ഏല്ലാ കാര്യങ്ങളോടും പ്രതികരിയ്‌ക്കുന്ന കേരളീയരില്‍ നിന്നും ഇക്കാര്യത്തില്‍ വലിയ പ്രതികരണമുണ്ടാക്കാത്തത്‌ അവരില്‍ തന്നെ ആശ്ചര്യമുണ്ടായിക്കിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തെ ദുര്‍ബലമാക്കാനുള്ള ശ്രമങ്ങള്‍ ദശാബ്ദങ്ങളുടെ പഴക്കമുണ്ട്‌. നേരത്തെ ഇവിടെയുള്ള മാധ്യമങ്ങളെ സ്വാധീനിച്ചാണ്‌ അവര്‍ കാര്യങ്ങള്‍ നേടിയിരുന്നതെങ്കില്‍ ഇന്ന്‌ നേരിട്ട്‌ ഇടപെടുന്ന അവസ്ഥയാണുള്ളത്‌.

ഏഷ്യാനെറ്റിന്റെ ഏറ്റെടുക്കല്‍ ഏതെങ്കിലുമൊരു ദൃശ്യമാധ്യമത്തെ സ്വന്തമാക്കുന്ന നടപടിയായി മാത്രം കാണേണ്ട ഒന്നല്ല.

ഈ വരവിന് പിന്നില്‍ വ്യക്തമായ സാമ്രാജ്യത്വ അജണ്ടണ്ടയാണുള്ളത്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സില്‍ എത്ര മാത്രം വ്യതിയാനം സൃഷ്ടിയ്ക്കാനാകുമെന്ന ബോധപൂര്‍വമായ ചിന്ത കൂടി ഇതിന് പിന്നിലുണ്ട്. പിണറായി ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+