ഓണപരീക്ഷ: അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ നടത്തുന്നുണ്ടോയെന്ന് അന്വേഷിയ്‌ക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു.
ഡെപ്യൂട്ടി ഡയറക്ടര്‍മാരോടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‌കാന്‍ ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്. ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ ഓണത്തിന് ശേഷം കര്‍ശന നടപടി സ്വീകരിയ്‌ക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം സ്‌കൂളുകളില്‍ ഓണപ്പരീക്ഷയും ക്രിസ്‌തുമസ് പരീക്ഷയും നടത്താന്‍ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ നിര്‍ദ്ദേശം അവഗണിച്ച് ചില സ്വകാര്യ സ്‌കൂളുകളില്‍ പരീക്ഷ നടത്തുന്നുണ്ടെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications