ഇന്ത്യയ്‌ക്ക് പാക്കിസ്‌താന്റെ ഗതിവരും: കാരാട്ട്
തിരുവനന്തപുരം: അമേരിക്കയുമായുള്ള തന്ത്രപരമായ സഹകരണം തുടര്‍ന്നാല്‍ ഇന്ത്യയ്‌ക്കും പാകിസ്‌താന്റെ ഗതി വരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
പാകിസ്‌താന്റെ പട്ടാള ഭരണാധികാരികളെ യുഎസ് പടക്കപ്പലിലേയ്‌ക്ക് വിളിച്ചുവരുത്തി ചര്‍ച്ചകള്‍ നടത്തുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ ഇപ്പോളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് ഇന്ത്യ-അമേരിക്ക ആണവകരാറിനെക്കുറിച്ചുള്ള ദേശീയ സെമിനാല്‍ ഉത്‌ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്. ആണവകരാറിനെ ഏതു വിധേനയും എതിര്‍ക്കുമെന്ന് പറഞ്ഞ കാരാട്ട് ഇന്ത്യയെ അമേരിക്കയുടെ സൈനിക പദ്ധതിയുടെ ഭാഗമാക്കി മാറ്റാനുള്ള ഗൂഢശ്രമം നടക്കുകയാണെന്നും ആരോപിച്ചു.
ആണവകരാര്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെത്തന്നെ പ്രതികൂലമായി ബാധിയ്‌ക്കും. ഇന്ത്യയെ അമേരിക്കയുടെ അടിമയാക്കാനാണ് മന്‍മോഹന്‍സിങും യുപിഎ സര്‍ക്കാറും ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും- അദ്ദേഹം വ്യക്തമാക്കി. ഊര്‍ജ്ജ പ്രതിസന്ധിയ്‌ക്കുള്ള പരിഹാരം ആണവ ഇന്ധനം മാത്രമാണെന്ന വാദത്തെ കാരാട്ട് തള്ളിക്കളഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications