ചൈനയുടെ ബഹിരാകാശ നടത്തം ഉടന്‍
ബെയ്‌ജിങ്: ഒളിമ്പിക്‌സിന് പിന്നാലെ മറ്റൊരു വന്‍ ദൗത്യത്തിന് കൂടി ചൈന ഒരുങ്ങുന്നു.
ആദ്യ ബഹിരാകാശ നടത്തത്തിലൂടെ ശൂന്യാകാശത്തും തങ്ങളുടെ അധീശത്വം പ്രഖ്യാപിയ്‌ക്കാനാണ് ചൈന ഒരുങ്ങുന്നത്. ഈ ബഹിരാകാശ ദൗത്യം സെപ്‌റ്റംബറില്‍ തന്നെയുണ്ടാകുമെന്ന് സൂചന.
സെപ്‌റ്റംബര്‍ 17ന് പാരലിമ്പിക്‌സ് അവസാനിയ്‌ക്കുന്ന ദിവസം ടെയ്കോനോട്ടുകളെന്നറിയപ്പെടുന്ന മൂന്ന് ബഹിരാകാശ യാത്രികരുമായി ചൈനയുടെ ബഹിരാകാശ വാഹനമായ ഷെന്‍ഷൂ ഏഴ് യാത്ര തിരിയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോങ്കോങില്‍ നിന്നുള്ള ഒരു പത്രമാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടിരിയ്‌ക്കുന്നത്.
വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ജിയുക്വാന്‍ ലോഞ്ച് പാഡില്‍ നിന്നാണ് വാഹനം പുറപ്പെടുകയെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ബഹിരാകാശത്തു വെച്ച് യാത്രികരില്‍ ഒരാള്‍ പുറത്തിറങ്ങുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ ദിനമായ ഒക്ടോബര്‍ ഒന്നിന് ബഹിരാകാശ ദൗത്യം നടത്തുമെന്നായിരുന്നു ആദ്യം പുറത്തു വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ബഹിരാകാശ നടത്തം തത്മസയ സംപ്രേക്ഷണം ചെയ്യുമെന്ന് ചൈനീസ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
2003ല്‍ ആദ്യമായാണ് ചൈന ആദ്യമായി സ്വന്തം റോക്കറ്റുപയോഗിച്ച് യാത്രികരെ ബഹിരാകാശത്തെത്തിച്ചത്. ഇതോടെ റഷ്യയ്‌ക്കും അമേരിക്കയ്‌ക്കും പിന്നാലെ ബഹിരാകാശത്ത് ആളെ എത്തിയ്‌ക്കുകയെന്ന പദവി ചൈനയ്‌ക്ക് സ്വന്തമായിരുന്നു. 2005ല്‍ രണ്ടു യാത്രക്കാരുമായി ഷെന്‍ഷൂ ആറ് ദൗത്യവും വിജയകരമായിരുന്നു.












Click it and Unblock the Notifications