ആണവകരാറിനെതിരെ ചൈനയും
ബെയ്‌ജിങ്: ആണവ ദാതാക്കളുടെ സംഘടനയില്‍ ഇന്ത്യ-യുഎസ് കരാറിനെ എതിര്‍ക്കുന്നവരുടെ കൂട്ടത്തിലേക്ക് ചൈനയും.
ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലിയില്‍ കരാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന ലേഖനം പ്രത്യക്ഷപ്പെട്ടതാണ് കരാറിനെതിരെ ചൈനയും രംഗത്തെത്തുന്നതിന്റെ സൂചകള്‍ വെളിവാക്കിയിട്ടുള്ളത്.
അന്താരാഷ്ട്ര ആണവ നിര്‍വ്യാപനത്തിന് കരാര്‍ തിരിച്ചടിയാകുമെന്ന് പത്രം മുന്നറിയിപ്പ് നല്‌കി. കരാറിനെതിരെ കഴിഞ്ഞ എന്‍എസ്‌ജി യോഗത്തില്‍ ചൈനാ പ്രതിനിധികള്‍ മൗനം പാലിച്ച സാഹചര്യത്തിലാണ് കരാറിനെതിരെ പാര്‍ട്ടി പത്രം വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് ശ്രദ്ധേയമാണ്.
മേഖലയില്‍ രാഷ്ട്രീയപരമായും വാണിജ്യപരമായും കരാര്‍ ദോഷമുണ്ടാക്കുമെന്ന് ചൈനീസ് സാമൂഹ്യ ശാസ്‌ത്ര അക്കാദമിയിലെ ശാസ്‌ത്രജ്ഞനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്‌തു.
ആണവ നിര്‍വ്യാപന വിഷയത്തില്‍ അമേരിക്കയുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണ് കരാറെന്നും പീപ്പിള്‍സ് ഡെയ്‌ലിയിലുണ്ട്.
അതെ സമയം ഇന്ത്യയ്‌ക്ക് ആണവ സാമഗ്രികള്‍ നല്‌കുന്നതിനെതിരെ സ്വിറ്റ്‌സര്‍ലന്റ്, ജപ്പാന്‍, ആസ്‌ട്രിയ തുടങ്ങിയ രാജ്യങ്ങളുടെ എതിര്‍പ്പ് തുടരുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കില്‍ കരാറിന് പ്രാബല്യം ലഭിയ്‌ക്കുന്നത് പിന്നെയും വൈകും.












Click it and Unblock the Notifications