ഈശ്വരന് ലൈംഗികതയോട് അനുകൂല മനോഭാവം.
ലണ്ടന്‍: മതങ്ങളും പുരോഹിതന്‍മാരും ലൈംഗിക കാര്യങ്ങളില്‍ എന്നും മുഖം തിരിച്ചു നില്‌ക്കുന്ന നിലപാടാണ് ചരിത്രത്തില്‍ കാണാനാകുക. ലൈംഗിക കാര്യങ്ങളില്‍ മതസമൂഹം ഇടപെടേണ്ടായെന്ന ഒരു മനോഭാവം പൊതുവെ ജനങ്ങള്‍ക്കുള്ളിലുണ്ടെന്ന കാര്യം സത്യവുമാണ്.
ഈ പരമ്പരാഗത വിശ്വാസങ്ങളെ തൂത്തെറിയുകയാണ് അമേരിക്കയിലെ ഒരു പുരോഹിതന് തന്റെ വെബ്‌സൈറ്റിലൂടെ. ലൈംഗികതയോട് ഈശ്വരന് അനുകൂല മനോഭാവമാണുള്ളതെന്ന് പ്യൂര്‍സെക്‌സ്‌ടുക്സണ്‍ ഡോട്ട് കോം എന്ന സൈറ്റിലൂടെ ബാപ്‌ടിസ്റ്റ് പാസ്റ്ററായ ജെറെമിയ മക്‌ഡഫി പറയുന്നു.
ലൈംഗികത ഈശ്വരന് താത്‌പര്യമുള്ള വിഷയം തന്നെയാണ്. സെപ്‌റ്റംബര്‍ ഏഴ് മുതല്‌ക്കുള്ള ഞായറാഴ്‌ചകളില്‍ വെബ്‌സൈറ്റിലൂടെ ലൈംഗികതയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും മക്‌ഡഫി പറഞ്ഞു.
"അശ്ലീലതയുടെ പിന്നില്‍ ഒളിച്ചുവെയ്‌ക്കേണ്ട കാര്യമല്ല ലൈംഗിക, ഇതും ഈശ്വരന്‍ തന്നെ സൃഷ്ടിച്ചതാണ്" മക്‌ഡഫിയുടെ വെബ്‌സൈറ്റ് ആരംഭിയ്‌ക്കുന്നതെന്ന് ഇങ്ങനെയാണെന്ന് ഡെയ്‌ലി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വെബ്‌സൈറ്റിനെതിരെ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് മക്‌ഡഫി പറഞ്ഞു. പള്ളിയും പുരോഹിതന്‍മാരും ലൈംഗിക കാര്യങ്ങളില്‍ ഇടപെടേണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും തന്റെ പുതിയ സംരംഭം ലൈംഗിക വിഷയങ്ങളില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ചയ്‌ക്ക് വഴിതെളിയ്‌ക്കുമെന്നാണ് മക്‌ഡഫി കരുതുന്നത്.












Click it and Unblock the Notifications