Get Updates
Get notified of breaking news, exclusive insights, and must-see stories!

വെബ്‌ ബ്രൗസറുമായി ഗൂഗിള്‍

വാഷിങ്‌ടണ്‍: ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിന്റെയും ഫയര്‍ഫോക്‌സിന്റെയും കുത്തക തകര്‍ക്കാനായി ഗൂഗിളും വെബ്‌ ബ്രൗസര്‍ രംഗത്തേയ്‌ക്ക്‌ ചുവടുവയ്‌ക്കുന്നു.

വേഗമേറെയുള്ളതും ഗ്രാഫിക്‌സ്‌, മള്‍ട്ടിമീഡിയ തുടങ്ങിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഭാവിയിലെ ആവശ്യങ്ങള്‍കൂടി നിറവേറ്റാന്‍ കഴിയുന്നതുമായ ബ്രൗസറാണ്‌ ഗൂഗിള്‍ പുറത്തിറക്കുന്നത്‌. ക്രോം എന്നാണ്‌ പുതിയ ബ്രൗസറിന്‌ പേരിട്ടിരിക്കുന്നത്‌.

100 രാജ്യങ്ങളില്‍ വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലും, മാക്കിന്റോഷ്‌, ലിനക്‌സ്‌ സോഫ്‌റ്റ്‌ വേറുകളിലും ക്രോം ഉപയോഗിക്കാന്‍ കഴിയും. ഇപ്പോള്‍ നിലവിലുള്ള സാങ്കേതികതയെ വെല്ലുവിളിച്ച്‌ ഇന്റര്‍നെറ്റില്‍ കൂടുതല്‍ കടന്നുകയറ്റം നടത്താന്‍ ഗൂഗിളിനെ പുതിയ ബ്രൗസര്‍ സഹായിക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിനെ വെല്ലുവിളിച്ച്‌ ഫയര്‍ഫോക്സ് കടന്നു വന്നിരിക്കുന്ന സാഹചര്യത്തില്‍ ഗൂഗിളിന്റെ കൂടി രംഗപ്രവേശം ഈ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

ഇന്റര്‍നെറ്റ്‌ ബ്രൗസറുകളെക്കുറിച്ച്‌ മാറിചിന്തിക്കാന്‍ സമയമായിരിക്കുന്നു ഞങ്ങള്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി. സാധാരണ വെബ്‌ ബ്രൗസര്‍ കൊണ്ടുവരാനല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്‌. വെബ്‌ പേജുകള്‍ക്കും അതിന്റെ ഉപയോഗങ്ങള്‍ക്കും ഒരു പുതിയ പ്ലാറ്റ്‌ഫോം ഒരുക്കാനാണ്‌ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്‌- ഗൂഗിളിന്റെ പ്രൊഡക്ട്‌ മാനേജ്‌മെന്റ്‌ വിഭാഗം വൈസ്‌ പ്രസിഡന്റ്‌ സിന്ദര്‍ പിഷായ്‌ പറഞ്ഞു.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുളള അടിസ്ഥാന സങ്കേതമാണ് ബ്രൗസര്‍. ഇമെയില്‍ നോക്കാന്‍ മാത്രമാണ് നെറ്റ് ഉപയോഗിക്കുന്നതെങ്കിലും ബ്രൗസറിന്റെ സഹായം വേണം. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഉപയോഗിക്കാന്‍ ഇപ്പോള്‍ തന്നെ ധാരാളം വെബ് ബ്രൗസര്‍ ലഭ്യമാണ്.

2008 ആഗസ്റ്റ് വരെയുളള കണക്കു പ്രകാരം മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററാണ് വിപണിയില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസര്‍. ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 73 ശതമാനവും ആശ്രയിക്കുന്നത് എക്സ്പ്ലോററിനെയാണ്. ഫയര്‍ ഫോക്സ് (19.73%), സഫാരി (6.73%), ഓപറ (0.74%) എന്നിവയാണ് മറ്റ് ബ്രൗസറുകള്‍. ഫയര്‍ ഫോക്സിന്റെ രംഗപ്രവേശം വരെ 90 ശതമാനം പേരും എക്സ്പ്ലോറര്‍ ഉപഭോക്താക്കളായിരുന്നു. ഗൂഗിളിന്റെ വരവോടെ ഈ സമവാക്യം മുഴുവന്‍ തെറ്റുകയാണ്.

എന്തുകൊണ്ടാണ് ഗൂഗിള്‍ സ്വന്തം ബ്രൗസറുമായി രംഗത്തിറങ്ങിയത് എന്ന ചോദ്യം പ്രസക്തമാണ്. ഇന്റര്‍നെറ്റിന്റെ എല്ലാ മേഖലകളെയും ഗൂഗിള്‍ സ്വന്തം കാല്‍ക്കീഴിലാക്കുകയാണെന്ന ആരോപണം ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. സെര്‍ച്ചിലും വീഡിയോ, ഇമേജ് മേഖലയിലുമൊക്കെ ഗൂഗിള്‍ തന്നെയാണ് മുന്നില്‍.

ലോകത്തിലെ ഏറ്റവും വലിയ പരസ്യക്കമ്പനിയായ ഗൂഗിള്‍ നെറ്റ് ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മുഴുവന്‍ തങ്ങളുടെ ഡാറ്റാബേസില്‍ ശേഖരിക്കുകയാണ്. കൂടുതല്‍ സൂക്ഷ്മവും കൃത്യവുമായി തങ്ങളുടെ പരസ്യം പതിക്കാനുളള വഴികളാണ് ഗൂഗിള്‍ നടപ്പിലാക്കുന്നത്. അതാകട്ടെ, ഇന്റര്‍നെറ്റ് ഉപഭോക്താവിന്റെ സ്വകാര്യതയിലേയ്ക്കുളള അതിക്രമിച്ചു കടക്കലാണെന്ന് വിമര്‍ശകര്‍ പറയുന്നു.

എക്സ്പ്ലോറര്‍, ഫയര്‍ ഫോക്സ് എന്നീ ബ്രൗസറുകളെ ഗൂഗിള്‍ എങ്ങനെ നശിപ്പിക്കുമെന്ന് കാണാന്‍ നെറ്റ് ഉപഭോക്താക്കള്‍ കാത്തിരിക്കുകയാണ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+