ഹൈ ഹീല്‍ ഓട്ടമത്സരം; ബ്രിട്‌നി മാലോണ്‍ വിജയം നേടി
സിഡ്‌നി: ഹൈ ഹീല്‍ ചെരുപ്പുമിട്ട് ഓടിയാല്‍ എങ്ങനെയിരിക്കും എന്ന ചോദ്യം കേള്‍ട്ടാല്‍ത്തന്നെ മിക്കവര്‍ക്കും ചിരിവരും. എന്നാല്‍ ഈ ഓട്ടം കണ്ടാലോ...... സിഡ്‌നിയിലെ ആളുകള്‍ക്കാണ് ഇതിനുള്ള അവസരം ലഭിച്ചത്.
ഹൈഹീലും ധരിച്ചുള്ള ഓട്ടമത്സരത്തില്‍ പങ്കെടുക്കാന്‍ 264പേരാണ് ഇവിടെയെത്തിയത്. ഒരു ട്രോഫിയും ലോക റക്കോര്‍ഡുമൊക്കെ നോട്ടമിട്ടുകൊണ്ടുതന്നെയാണ് ഇവരെല്ലാം എത്തിയതെങ്കിലും ചിലര്‍ക്കെങ്കിലും ട്രാക്കില്‍ അടിപതറി.
മത്സരത്തില്‍ വിജയം നേടിയത് കാന്‍ബറ സ്വദേശിനിയായ ബ്രിട്‌നി മാലോണ്‍ ആണ്. സിഡ്‌നി തുറമുഖത്തിന് സമീപമുള്ള
സര്‍ക്കുലര്‍ ക്വയ് ഓവര്‍സീസ് പാസഞ്ചര്‍ ടെര്‍മിനലില്‍ നടന്ന മത്സരം മത്സരാര്‍ത്ഥികളുടെ എണ്ണം കൊണ്ട് ലോക റക്കോര്‍ഡിനും അര്‍ഹമായി.
75 മില്ലിമീറ്റര്‍ പൊക്കമുള്ള ഹൈഹീല്‍ ചെരുപ്പ് ധരിച്ച് 80മീറ്റര്‍ ദൂരമാണ് ഓടേണ്ടിയിരുന്നത്. ഹീലുള്ള ചെരുപ്പ് ധരിച്ച് ഓടാന്‍ സുന്ദരികളില്‍ പലരും ആഴ്‌ചകളോളം പരിശീലനം നേടിയിരുന്നു. എന്നാല്‍ മത്സരത്തിനിടെ ഇവരില്‍ ആറു പേര്‍ക്ക് ട്രാക്കില്‍ കാലിടറി. മത്സരിക്കാന്‍ ഇറങ്ങിയതുതന്നെ തെറ്റായിപ്പോയെന്നാണ് ഇവരില്‍ ചിലര്‍ പറഞ്ഞത്.
തന്നേക്കാള്‍ താഴേ പ്രായവും ഓടാന്‍ ആരോഗ്യവുമുള്ള പല സുന്ദരിമാരെയും പിന്നിലാക്കിയാണ് പതിനെട്ടുകാരി ബ്രിട്‌നി വിജയിയ്‌ക്കായുള്ള ചുവര്‍ണ ഹൈ ഹീല്‍ ചെരുപ്പ് സ്വന്തമാക്കിയത്. ഈ സമ്മാനത്തിനൊപ്പം 5000 ഡോളറും ബ്രിട്‌നിയ്‌ക്ക് ലഭിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications