സിബിഐക്ക് നല്‌കിയത് 3 സിഡി തന്നെ
ബാംഗ്ലൂര്‍: അഭയക്കേസിലെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ചതിന്റെ മൂന്ന് സിഡികള്‍ തങ്ങള്‍ സിബിഐയ്‌ക്ക് കൈമാറിയെന്നും അതിന്റെ പകര്‍പ്പ് തന്നെയാണ് ഹൈക്കോടതിയ്‌ക്കും കൈമാറിയതെന്ന് ബംഗ്ലൂര്‍ ഫോറന്‍സിക് ലാബ് ഡയറക്ടര്‍ ഡോ. ബി.എം മോഹന്‍.
ലാബില്‍ വെച്ചാകാം സിഡിയില്‍ കൃത്രിമത്വം നടന്നതെന്ന് സിബിഐ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം മൊഴി നല്‌കിയിരുന്നു.
ഇതിന് ശേഷം ഹൈക്കോടതി ലാബ് അധികൃതരോട് വിശദീകരണം തേടുകയും യഥാര്‍ഥ സിഡി ഹാജരാക്കാന്‍ നിര്‍ദ്ദേശിയ്‌ക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് ലാബ് ഡയറക്ടര്‍ തങ്ങള്‍ മൂന്ന് സിഡികള്‍ തന്നെയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ലാബിന്റെ അസി. ഡയറക്ടറായ ഡോ. എസ് മാലിനി കൃത്രിമം കാട്ടിയെന്നായിരുന്നു സിബിഐ കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും ഏറെ അപകീര്‍ത്തിയുണ്ടാക്കുന്നതെന്നുമാണ് ലാബ് അധികൃതരുടെ നിലപാട്.
നാര്‍ക്കോ പരിശോധനയ്‌ക്കു വിധേയമാകുന്ന ഒരോ വ്യക്തിയ്‌ക്കും വെവ്വേറെ സിഡികളാണ് തയാറാക്കുക. അഭയക്കേസില്‍ മൂന്ന് പേരെയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നത്. ഇവയില്‍ 500, 400 235 എംബി വീതം ഡാറ്റയുണ്ടായിരുന്നു. ഇതെല്ലാം കൂടി ഒരൊറ്റ സിഡിയ്‌ക്കുള്ളില്‍ ഉള്‍ക്കൊള്ളിയ്‌ക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications