Get Updates
Get notified of breaking news, exclusive insights, and must-see stories!

സിംഗൂരില്‍ നിന്ന് ടാറ്റ പിന്‍വാങ്ങുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിംഗൂരിലുള്ള ചെറുകാര്‍ നിര്‍മാണഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ നിര്‍ത്തുന്നു. മറ്റു സംസ്ഥാനങ്ങളിലെ ടാറ്റയുടെ ഫാക്ടറികളിലേക്ക്‌‌ കാര്‍ നിര്‍മാണം മാറ്റാനാണ്‌ ടാറ്റ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

നാനോ ഫാക്ടറിയുടെ പുറത്ത്‌ ഉപരോധമേര്‍പ്പെടുത്തിക്കൊണ്ട്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ അനിശ്ചിത കാല ധര്‍ണ നടത്തുന്ന സാഹചര്യത്തിലാണ്‌ ടാറ്റ മാനേജ്‌മെന്റ്‌ കടുത്ത തീരുമാനം കൈക്കൊണ്ടിരിയ്‌ക്കുന്നത്‌. ഉപരോധത്തെ തുടര്‍ന്ന്‌ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഫാക്ടറിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു.

ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന്‌ പ്രഖ്യാപിച്ചു കൊണ്ട്‌ ചൊവ്വാഴ്‌ചയാണ്‌ ടാറ്റ പ്രസ്‌താവനയിറക്കിയത്‌. കമ്പനിയുടെ മറ്റു പ്ലാന്റുകളില്‍ ചെറുകാര്‍ നിര്‍മിയ്‌ക്കും. സിംഗൂരിലെ പ്ലാന്റില്‍ ജോലി ചെയ്‌തിരുന്ന ജീവനക്കാരെ അവിടങ്ങളില്‍ നിയമിയ്‌ക്കുമെന്നും പ്രസ്‌താവനയിലുണ്ട്‌.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രക്ഷോഭം ആരംഭിയ്‌ക്കുന്നതിന്‌ മുമ്പു തന്നെ ടാറ്റ ഫാക്ടറി മാറ്റുമെന്ന്‌ മുന്നറിയിപ്പ്‌ നല്‌കിയിരുന്നു. ഫാക്ടറി മാറ്റാന്‍ 300 കോടി ചെലവാകുമെങ്കിലും തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്തത്‌ തങ്ങള്‍ അതിനും മടിയ്‌ക്കില്ലായെന്നായിരുന്നു രത്തന്‍ ടാറ്റയുടെ ഭീഷണി.

ബംഗാളിന്‌ ഏറ്റവും നിര്‍ഭാഗ്യകരമായ ദിനമെന്നാണ്‌ ടാറ്റയുടെ പ്രഖ്യാപനത്തെ ബംഗാള്‍ വ്യവസായ മന്ത്രി നിരുപം സെന്‍ വിശേഷിപ്പിച്ചത്‌. ടാറ്റ അവരുടെ തീരുമാനം അറിയിച്ചു. പദ്ധതി നിര്‍ത്തിവെച്ചട്ടേയൂള്ളൂ. തീരുമാനം പുനപരിശോധിയ്‌ക്കാന്‍ അവരെ നിര്‍ബന്ധിയ്‌ക്കാം സെന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രശ്‌നപരിഹാരത്തിന്‌ പ്രതീക്ഷയേകി കൊണ്ട്‌ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്‌ണയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ്‌ ടാറ്റയുടെ പ്രസ്‌താവന പുറത്തു വന്നിട്ടുള്ളത്‌.

അതെ സമയം ടാറ്റയുടെ തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ജനരോക്ഷം ഉയരാന്‍ കാരണമാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. തൃണമൂല്‍ ധര്‍ണയ്‌ക്കെതിരെ ഇതിനോടകം തന്നെ ഒട്ടേറെ സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍



















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+