വനിതാ സംവരണത്തിനെതിരെ പുരുഷന്മാര്‍ ബന്ദ് നടത്തുന്നു
കൊഹീമ(നാഗാലാന്‍ഡ്): തിരഞ്ഞെടുപ്പില്‍ സ്‌ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ നാഗാലാന്‍ഡില്‍ പുരുഷന്മാര്‍ ബന്ദ് നടത്തുന്നു.
മൊകോക്‌ചൂങ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലാണ് സ്‌ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ സെപ്‌റ്റംബര്‍ 4ന് വ്യാഴാഴ്‌ച രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് പുരുഷന്മാര്‍ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
ഒക്ടോബര്‍ 16നാണ് മുനിസിപ്പാലിറ്റിയിലേയ്‌ക്കും നഗര കൗണ്‍സിലുകളിലേയ്‌ക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്. വാര്‍ഡ് ചെയര്‍മാന്‍ ഗാ ഓന്‍ ബരാഗ്‌സും എഒ യൂണിയന്‍ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് സ്‌ത്രീ സംവരണത്തിനെതിരെ ബന്ദ് നടത്തുകയെന്ന തീരുമാനമുണ്ടായത്.
സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്ന് യോഗം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications