ജോമോനെതിരെ അന്വേഷണത്തിന് പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം
തിരുവനന്തപുരം: അഭയകേസ് ആക്ഷന്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.
അന്വേഷണത്തിനായി പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി ഹരിനാഥ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ബറ്റാലിയന്‍ ഡിഐജി ടികെ വിനോദ് കുമാറും സംഘത്തിലുണ്ട്.
ജോമോനെതിരെ ഹൈക്കോടതി ഉന്നയിച്ച 23 ആരോപണങ്ങളെക്കുറിച്ചാണ് സംഘം അന്വേഷിക്കുക. എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.
ഇതിനിടെ ചില എംഎല്‍എമാരുടെ ഔദ്യോഗിക മുറി ജോമോന്‍ ദുരുപയോഗപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് എംഎല്‍എ ഹോസ്‌റ്റലിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എംഎല്‍എമാര്‍ തലസ്ഥാനത്തില്ലാത്ത സമയത്ത് മൂന്ന് എംഎല്‍എമാരുടെ മുറികളാണ് ഇയാള്‍ സ്ഥിരമായി ദുരുപയോഗം ചെയ്‌തിരുന്നതെന്നാണ് ആരോപണം.
ഇതിനിടെ മനുഷ്യാവകാശ കമ്മീഷന്‍ പോലുള്ള ഒരു സ്ഥാപനത്തിനെതിരെ വ്യക്തമായ തെളിവുകളില്ലാതെ വ്യാജ ആരോപണം ഉന്നയിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ജോമോനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications