മൊബൈലില്‍ നീലച്ചിത്രം; 2പേര്‍ പിടിയില്‍
മണ്ണാര്‍ക്കാട്: മൊബൈല്‍ ഫോണില്‍ നീലച്ചിത്രങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ചതിന് രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. മൂന്നേക്ര പറക്കുന്നേല്‍ സിബി935), കല്ലടിക്കോട് മൊബൈല്‍ ഷോപ്പ് ഉടമ ആനപ്പള്ളിയാലില്‍ സെയ്‌തലവി(30) എന്നിവരെയാണ് പിടികൂടിയത്.
കമ്പ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണിലേയ്‌ക്ക് നീലച്ചിത്രങ്ങള്‍ പകര്‍ത്തിക്കൊടുത്തതിനാണ് സെയ്‌തലവിയെ അറസ്റ്റുചെയ്‌തത്. മൊബൈല്‍ ഫോണും കമ്പ്യൂട്ടറിന്റെ സിപിയുവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂന്നേക്രയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിനിടയിലാണ് സിബിയുടെ ഫോണില്‍ നീലച്ചിത്രങ്ങള്‍ കണ്ടെത്തിയത്.
മൊബൈല്‍ ഫോണില്‍ നീലച്ചിത്രങ്ങള്‍ പകര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുമന്ന് എസ്‌ഐ മനോജ്‌കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications