Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥത മാറ്റില്ല

തിരുവനന്തപുരം: ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലിമിറ്റഡിന്റെ ഭൂരിപക്ഷം ഓഹരി ഉടമകളും അവരവരുടെ ഓഹരികള്‍ കൈമാറാന്‍ ഉദ്ദേശിയ്‌ക്കുന്നില്ലെന്ന്‌ ഏഷ്യാനെറ്റ്‌ വൈസ്‌ ചെയര്‍മാന്‍ കെ. മാധവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഏഷ്യാനെറ്റിന്റെ വിനോദ ചാനലുകളുടെ മാതൃകയില്‍ ഇതര ഇന്ത്യന്‍ ഭാഷകളില്‍ കൂടുതല്‍ ചാനലുകള്‍ ആരംഭിയ്‌ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌.

ഇതിനായി ദേശീയ തലത്തിലും അന്തര്‍ദ്ദേശീയ തലത്തിലുമുള്ള വികസന പ്രക്രിയകളില്‍ പങ്കാളിത്തം നല്‌കുന്നതിന്‌ മാധ്യമ രംഗത്തുള്ള ചിലരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പത്രക്കുറിപ്പിലുണ്ട്‌.

അതെ സമയം ഏഷ്യാനെറ്റിന്റെ ന്യൂസ്‌ ചാനലിന്റെ ഉടമസ്ഥതയില്‍ ഒരു മാറ്റവും വരുത്തില്ലെന്ന്‌ മാധവന്‍ പറഞ്ഞു. ഇതോടെ ഏഷ്യാനെറ്റിന്റെ വിനോദ ചാനലുകള്‍ സ്‌റ്റാര്‍ ഏറ്റെടുക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്‌.

ന്യൂസ്‌ ചാനലില്‍ 26 ശതമാനം ഓഹരികള്‍ മാത്രമേ വാങ്ങാന്‍ സാധിയ്‌ക്കുള്ളുവെന്നതിനാല്‍ സ്‌റ്റാര്‍ ഇക്കാര്യത്തില്‍ വലിയ താതപര്യം പ്രകടിപ്പിച്ചിട്ടില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+