കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ പൊട്ടിത്തെറി
കൊല്ലം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ വെടിമരുന്ന് ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. കൊട്ടാരക്കര മുരളീധരന്‍ നായരാണ് മരിച്ചത്. പരിക്കേറ്റ മോഹനന്‍, ഗോപി എന്നിവരുടെ നില ഗുരുതരമാണ്.
ബുധനാഴ്‌ച രാവിലെ ഒമ്പതര മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിമരുന്ന് ശാലയിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.
വിനായക ചതുര്‍ഥിയോടനുബന്ധിച്ച് ക്ഷേത്ര വളപ്പില്‍ സംഘടിപ്പിച്ച ഒരു പരിപാടി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് ഉത്‌ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
വിനായക ചതുര്‍ഥിയായിരുന്നതിനാല്‍ ഒട്ടേറെ ഭക്തര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് വെടിവഴിപാട്.
പൊട്ടിത്തെറിയെ തുടര്‍ന്ന് ഭക്ത ജനങ്ങള്‍ പരിഭ്രാന്തരായി ഓടി. ആഘോഷത്തോടനുബന്ധിച്ച് വന്‍ വെടിമരുന്ന് ശേഖരം ഇവിടെ സംഭരിച്ചിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.












Click it and Unblock the Notifications