Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജ്‌ വാഹനനികുതി വെട്ടിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കുന്നു

Prithvirajതിരുവനന്തപുരം: നടന്‍ പൃഥ്വിരാജ്‌ മോട്ടോര്‍ വാഹനനികുതിയിനത്തില്‍ മൂന്നുലക്ഷം രൂപ വെട്ടിച്ചെന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്നു. ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഐജി അനന്തകൃഷ്‌ണനാണ്‌ അന്വേഷണം നടത്തുന്നത്‌.

പൃഥ്വിരാജ്‌ പുതുതായി വാങ്ങിയ ഔഡി ക്യൂ7 എന്ന കാറിന്‌ നികുതിയിനത്തില്‍ അടയ്‌ക്കേണ്ട 3,96,960 രൂപയ്‌ക്ക്‌ പകരം അടച്ചത്‌ 1,87200 രൂപ മാത്രമായിരുന്നു. സംഭവം വിവാദമായതോടെ 1,46.000 രൂപയടച്ചെങ്കിലും 69,000 രൂപ ഇനിയും നികുതിയിനത്തില്‍ കിട്ടാനുണ്ട്‌.

ദില്ലയില്‍ നിന്നും കഴിഞ്ഞയാഴ്‌ചയാണ്‌ പൃഥ്വിരാജ്‌ കാറ്‌ വാങ്ങിയത്‌. വട്ടിയൂര്‍ക്കാവിലെ വിലാസത്തില്‍ തിരുവനന്തപുരം ആര്‍ടി ഓഫീസിലാണ്‌ വാഹനം രജിസ്റ്റര്‍ ചെയ്‌തത്‌. വാഹനത്തിനായി കെഎല്‍ 01 എ ടി 5555 എന്ന ഫാന്‍സി നമ്പര്‍ 6,3000 രൂപയ്‌ക്കാണ്‌ പൃഥ്വിരാജ്‌ ലേലത്തില്‍ പിടിച്ചത്‌.

വാഹനം എവിടെയാണോ രജിസ്റ്റര്‍ ചെയ്യുന്നത്‌ അവിടെമാത്രമേ വാഹനപരിശോധന നടത്തി ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാവൂ എന്നാണ്‌ നിയമം. എന്നാല്‍ ഷൂട്ടിങ്‌ തിരക്കായതിനാല്‍ ടെസ്റ്റ്‌ എറണാകുളത്താക്കണമെന്ന പൃഥ്വിയുടെ ആവശ്യം തിരുവനന്തപുരം ആര്‍ടിഒ കെ.എ ജോര്‍ജ്‌ അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്‌ച എറണാകുളത്ത്‌ നടന്ന പരിശോധനയില്‍ നികുതി കുറയ്‌ക്കാന്‍ വ്യാജ ഇന്‍വോയ്‌സ്‌ ഹാജരാക്കി. ആഡംബരക്കാറുകള്‍ക്ക്‌ സംസ്ഥാനത്ത്‌ ആറു ശതമാനമാണ്‌ റോഡ്‌ നികുതി. ഔഡി ക്യൂ 7ന്റെ കുറഞ്ഞ മോഡലായ ഔഡി എ 4 ഇന്‍വോയ്‌സാണ്‌ ആര്‍ടി ഓഫീസറെ കാണിച്ചത്‌.

എന്‍ജിന്‍ നമ്പറും ചെയ്സ് നമ്പറും ശരിയായിരുന്നു. 31,20,000രൂപയാണ്‌ ഔഡി എ 4ന്റെ വില. ഇതിന്റെ നികുതിയാണ്‌ ആദ്യമടച്ചത്‌. ഇതു ബില്ലില്‍ കാണിച്ചിരിക്കുന്ന കാറല്ലെന്നും യഥാര്‍ത്ഥ ഇന്‍വോയ്‌സ്‌ കാണിക്കണമെന്നും ആര്‍ടിഒ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ തിങ്കളാഴ്‌ച ഉച്ചയോടെ പൃഥ്വിരാജ്‌ യഥാര്‍ത്ഥ ബില്‍ ഹാജരാക്കി.

ഒരു കാറിന്‌ ഒരേ ചെയ്‌സ്‌ നമ്പറിലും എന്‍ജിന്‍ നമ്പറിലും രണ്ടു ബില്‍ സൂക്ഷിക്കുകയെന്ന കുറ്റമാണ്‌ പൃഥിരാജിനെതിരെ ചാര്‍ജ്‌ ചെയ്‌തിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+