പൂച്ചയെ കൊന്നതിന് 18വര്‍ഷം തടവ്!!
ഇന്ത്യാനപൊളിസ്: കൊള്ളയും കൊലപാതകവും നടത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷ കിട്ടുകയെന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒരു പൂച്ചയെ കൊന്നതിന് തടവുശിക്ഷ അനുഭവിക്കേണ്ടിവന്നാലോ?
ഇന്ത്യാനക്കാരാനായ കോളിന്‍സിനാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടായിരിക്കുന്നത്. സ്വന്തം വളര്‍ത്തുമൃഗമായ പൂച്ചയെ കൊന്നതിന് കോടതി കൊളിന്‍സിന് 18മാസത്തെ തടവാണ് വിധിച്ചത്.
വീട്ടില്‍ വളര്‍ത്തുന്ന എട്ടുമാസം പ്രായമുള്ള പൂച്ചയെ കൊളിന്‍സ് 7 വയസ്സുള്ള മകളെക്കൊണ്ട് നിര്‍ബ്ബന്ധപൂര്‍വ്വം കൊല്ലിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ ഇയാളെ പൊലീസ് അറസ്റ്റുചെയ്‌തു.
എങ്ങനെ കൊലനടത്തണം എന്ന് പഠിപ്പിക്കാന്‍ വേണ്ടിയാണ് അച്ഛന്‍ പൂച്ചയെ കൊല്ലാന്‍ നിര്‍ബ്ബന്ധിച്ചെതെന്നാണ് മകള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്.
അച്ഛന്റെ നിര്‍ദ്ദേശ പ്രകാരം വളര്‍ത്തുപൂച്ചയെ കൊല്ലാന്‍ മനസ്സുവരാതിരുന്ന മകള്‍ രക്ഷിക്കാനായി അതിനെ ഒളിച്ചുവച്ചു. പക്ഷേ കൊളിന്‍ അതിനെ കണ്ടെത്തുകയും കഴുത്ത് ഞെരിച്ച് മൃതപ്രായമാക്കുകയും ചെയ്‌തു. പിന്നീട് മകളെക്കൊണ്ട് അതിനെ കൊല്ലിക്കുകയുമായിരുന്നു. കുറ്റം ഏറ്റുപറഞ്ഞ കൊളിന്‍സിനെ കോടതി 18മാസത്തെ തടവിന് ശിക്ഷിച്ചതായി ഉത്തരവിറക്കുകയായിരുന്നു.












Click it and Unblock the Notifications