Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍റെ നിലയില്‍ പുരോഗതിയുണ്ടെന്ന്‌ ഡോക്ടര്‍മാര്‍

K Karunakaranചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ കരുണാകരന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന്‌ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളെജ്‌ അധികൃതര്‍ അറിയിച്ചു.

തലയോടിനും തലച്ചോറിനുമിടയിലുണ്ടായ രക്തസ്രാവം പൂര്‍ണ്ണമായും തടയാന്‍ കഴിഞ്ഞതായും കരുണാകരന്‍റെ നില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട്‌ ഡോക്ടര്‍ ലയണല്‍ ജ്ഞാനരാജ്‌ അറിയിച്ചു.

തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും കരുണാകരനെ കഴിഞ്ഞ ദിവസം പ്രത്യേക വാര്‍ഡിലേയ്‌ക്ക്‌ മാറ്റിയിരുന്നു. സെപ്‌റ്റംബര്‍ ഒന്നിനാണ്‌ ഇദ്ദേഹത്തെ തിരുവനന്തപുരത്തുനിന്നും വെല്ലൂരിലേയ്‌ക്ക്‌ കൊണ്ടുവന്നത്‌.

ഒരു മാസം മുമ്പുണ്ടായ കാറപകടത്തിലേറ്റ ആഘാതമാണ്‌ അദ്ദേഹത്തിന്‍റെ ദേഹാസ്വസ്ഥ്യത്തിന്‌ കാരണമായതെന്നാണ്‌ ഡോക്ടര്‍മാരുടെ നിഗമനം. കരുണാകരന്‍ സാധാരണപോലെ സംസാരിക്കുകയും ഭക്ഷണം കഴിയ്‌ക്കുകയും ചെയ്യുന്നുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+