ആണവപരീക്ഷണം നടത്താന്‍ ഇന്ത്യയ്‌ക്ക് അവകാശമുണ്ട്: മന്‍മോഹന്‍
ദില്ലി: ഇന്ത്യയ്‌ക്ക് ആണവപരീക്ഷണം നടത്താനുള്ള അവകാശമുണ്ടെന്നും അതുപോലെതന്നെ അമേരിക്കയ്‌ക്കു പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ആണവകരാര്‍ റദ്ദാക്കുമെന്ന് വ്യക്തമാക്കുന്ന ബുഷിന്റെ കത്തിനെക്കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ വസതിയില്‍ ബുധനാഴ്‌ച രാത്രി 8.30നാണ് മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടിയന്തര യോഗം ചേര്‍ന്നത്. യോഗം ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.
വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍ എന്നിവരുമായി പ്രധാനമന്ത്രി പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. വിയന്നയില്‍ വ്യാഴാഴ്‌ച ആണവ വിതരണം സംഘത്തിന്റെ യോഗത്തില്‍ ഇന്ത്യയുടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനിരിക്കെയാണ് ബുഷിന്റെ കത്തിലെ വിവരങ്ങള്‍ പുറത്താവുകയും കോണ്‍ഗ്രസ് അടിയന്തര യോഗം ചേരുകയും ചെയ്‌തത്.
ഇന്ത്യ വീണ്ടും ആണവ പരീക്ഷണം നടത്തിയാല്‍ ആണവ റിയാക്ടറുകള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് യുഎസ് വിദേശകാര്യ വകുപ്പിന്റെ രേഖയില്‍ വ്യക്തമാക്കിയത് ഒട്ടേറെ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ പ്രണബ് മുഖര്‍ജി വിസമ്മതിച്ചു.
വീണ്ടും അണവപരീക്ഷണം നടത്തുന്നതിന് ഇന്ത്യ സ്വയം വിലക്കുപ്രഖ്യാപിച്ചിരിക്കുകയാണെന്ന് വിദേശകാര്യ വക്താവ് നവ്‌തേജ് സര്‍ന ചൂണ്ടിക്കാട്ടി. 2005 ജൂലൈ 18ന് ഇന്ത്യയും അമേരിക്കയും ഒപ്പുവച്ച സംയുക്ത പ്രസ്‌താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications