അഭയ കേസ്: ഫോറന്‍സിക് ലാബിന് കോടതിയുടെ പ്രശംസ
കൊച്ചി: അഭയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബ് തെറ്റുചെയ്‌തിട്ടില്ലെന്ന് ഹൈക്കോടതി. ലാബിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച കോടതി അവരെ പ്രശംസിച്ച് കത്തയയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബാഗ്ലൂര്‍ ഫോറന്‍സിക് ലാബ് ഡയറക്ടര്‍ മോഹന്‍ അസിസ്‌റ്റന്റ് ഡയറക്ടര്‍ മാലിനി എന്നിവരെ സംശയിക്കേണ്ട കാര്യമില്ല. സിബിഐ ഡിവൈഎസ്‌പി അഗര്‍വാള്‍ ബോധിപ്പിച്ച പലകാര്യങ്ങളും ശരിയല്ല- കോടതി ചൂണ്ടിക്കാട്ടി.
ബാംഗ്ലൂരിലെ ലാബില്‍ നിന്നും വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍കോ പരിശോധന നടത്തിയതിന്റെ ഒരു സിഡി മാത്രമേ കിട്ടിയിരുന്നുള്ളുവെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരുന്നത്. ലാബില്‍ നിന്നും നല്‍കിയ സിഡിയില്‍ തിരിമറി നടന്നിട്ടുണ്ടെന്നും സിബിഐ ആരോപിച്ചിരുന്നു.
എന്നാല്‍ സിബിഐയുടെ ഈ വാദം തള്ളിക്കൊണ്ടാണ് ഫോറന്‍സിക് ലാബിന്റെ പ്രവര്‍ത്തനങ്ങളെ സംശയിക്കേണ്ടകാര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
അഭയകേസന്വേഷണത്തില്‍ അദൃശ്യകരങ്ങള്‍ ഇടപെടുന്നതായി ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. സിബിഐ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഉന്നതരുടെ തടവറയിലാണ്. ബാഹ്യശക്തികള്‍ കേസില്‍ ഇടപെടുന്നില്ലെന്ന സിബിഐയുടെ വാദം അംഗീകരിക്കാനാവില്ല- ഹൈക്കോടതി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications