ശബരിനാഥിന് നടികളുമായും ബന്ധമുണ്ടെന്ന് സൂചന
തിരുവനന്തപുരം: പൊലീസ് പിടിയിലായ 'ടോട്ടല്‍ ഫോര്‍ യു' ഉടമ ശബരിനാഥിന് ചലച്ചിത്രനടികളുമായി അടുത്തബന്ധമുള്ളതായി റിപ്പോര്‍ട്ട്.
തമിഴ്‌നാട് സ്വദേശിയായ ഒരു പ്രമുഖ നടി, ഒരു പ്രമുഖ ചാനലില്‍ പ്രേത സീരിയലില്‍ നായികയായി അഭിനയിക്കുന്ന നടി, കായംകുളം സ്വദേശിയായ മറ്റൊരു മലയാള നടി എന്നിവരുമായാണ് ഇയാള്‍ ബന്ധം പുലര്‌ത്തിയിരുന്നതെന്ന് വ്യക്തമായി.
തമിഴ്‌നാട്ടുകാരിയായ നടിയ്‌ക്ക് ശബരി വിലയേറിയ വൈഡൂര്യക്കമ്മലും ലക്ഷക്കണക്കിന് രൂപയും സമ്മാനമായി നല്‍കിയിരുന്നുവത്രേ. സുഖവാസകേന്ദ്രമായ വാഗമണ്ണില്‍വച്ചാണത്രേ ഇവ കൈമാറിയത്.
പ്രേത സീരിയലില്‍ നായികവേഷമവതരിപ്പിക്കന്ന നടിയെ പണം നല്‍കിയും താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ റോള്‍ നല്‍കാമെന്ന് പറഞ്ഞുമാണത്രേ ശബരി വലയിലാക്കിയത്. ഒരു തെലുങ്ക് ചിത്രത്തിനായി പണം മുടക്കാന്‍ ഇയാള്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ പിന്നീട് പിന്മാറുകയായിരുന്നുവെന്നും സൂചനയുണ്ട്.
ഇതിനിടെ ശബരിയുടെ പണം തട്ടിയെടുത്ത സിഡ്‌കോ ജീവനക്കാരിയായ ചന്ദ്രമതിയെ സിഡ്‌കോയില്‍ നിന്നും പുറത്താക്കുമെന്നും സൂചനയുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications