Get Updates
Get notified of breaking news, exclusive insights, and must-see stories!

സെസ്‌ അനിവാര്യമല്ലെന്ന്‌ സിപിഐ

തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്‌) അനിവാര്യമല്ലെന്ന്‌ സിപിഐ. വ്യാഴാഴ്‌ച ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ യോഗത്തിലാണ്‌ ഈ വിലയിരുത്തലുണ്ടായിരിക്കുന്നത്‌. ആവശ്യമെങ്കില്‍ പുതിയ നിയമം സംസ്ഥാനം പാസാക്കണമന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രത്യേക സാമ്പത്തിക മേഖലയെക്കുറിച്ച്‌ പഠിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കാനം രാജേന്ദ്രന്‍ കമ്മിറ്റിയുടെ അടിസ്ഥാനത്തിലാണ്‌ ഈ വിലയിരുത്തല്‍. സെസ്‌ സംബന്ധിച്ച്‌ പാര്‍ട്ടിയുടെ നയം രൂപീകരിക്കുന്നതിന്‌ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനാണ്‌ എഐടിയുസി ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെ അധ്യക്ഷതയിലുള്ള മൂന്നാംഗ സമിതിയെ നിയോഗിച്ചത്‌.

വെള്ളിയാഴ്‌ച ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ്‌ യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച്‌ അന്തിമ തീരുമാനമുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. സെസ്സുമായി ബന്ധപ്പെട്ട്‌ നിലവില്‍ ഇന്ത്യയിലുള്ള നിയമത്തില്‍ നിന്നും വ്യത്യസ്‌തമായി കേരളത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകള്‍കൂടി കണക്കിലെടുത്ത്‌ പുതിയ നിയമം ഉണ്ടാക്കണമെന്നും സെസില്‍ തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കണമെന്നുമാണ്‌ സിപിഐയുടെ ആവശ്യം.

പുതിയ സെസ്‌ നിയമം കൊണ്ടുവരുകയാണെങ്കില്‍ അത്‌ മറ്റു സംസ്ഥാനതങ്ങള്‍ക്കുകൂടി മാതൃകയാക്കാവുന്ന രീതിയിലുള്ള വ്യവസ്ഥകളുള്ളതായിരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+