സ്വതന്ത്ര വിദേശനയത്തെ ബാധിക്കുന്ന സഹകരണമുണ്ടാക്കില്ലെന്ന് ആന്റണി
ദില്ലി: ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ ബാധിക്കുന്ന രീതിയിലുള്ള ഒരു സഹകരണവും അമേരിക്കയുമായി ഉണ്ടാക്കില്ലെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി.
പ്രതിരോധ ചര്‍ച്ചകള്‍ക്കായി ശനിയാഴ്‌ച അമേരിക്കയ്‌ക്ക് പോകാനിരിക്കെയാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്ക സന്ദര്‍ശനത്തിന് ആണവകരാറുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സിന്റെ ക്ഷണപ്രകാരമാണ് ആന്റണി അമേരിക്ക സന്ദര്‍ശിക്കുന്നത്. മുതിര്‍ന്ന പ്രതിരോധ സൈനിക ഉദ്യോഗസ്ഥരും ആന്റണിയ്‌ക്കൊപ്പം പോകുന്നുണ്ട്.
നാല് ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ ആന്റണി അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റീഫന്‍ യാര്‍ഡ്‌ലി, വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസ് എന്നിവരുമായി ചര്‍ച്ച നടത്തും.












Click it and Unblock the Notifications