മുരളീധരന്‍ കരുണാകരനെ സന്ദര്‍ശിച്ചു
ചെന്നൈ: വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളെജ് ആശുപത്രയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനെ മകന്‍ കെ മുരളീധരന്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്‌ച രാവിലെ എട്ടുമണിയോടെയാണ് മുരളി അച്ഛനെ കാണാന്‍ ആശുപത്രിയിലെത്തിയത്.
ഇതിനിടെ കരുണാകരന്റെ നിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് അപകടനില തരണം ചെയ്‌തുകഴിഞ്ഞുവെന്നാണ് കരുതുന്നതെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇപ്പോള്‍ കരുണാകരന്റെ ശ്വാസകോശത്തില്‍ നേരിയ അണുബാധയുണ്ടെന്നും ഇത് മാറ്റാനായി ഓക്‌സിജന്‍ തെറാപ്പ് നടത്തിവരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നും കൊണ്ടുവന്നപ്പോഴത്തെ സ്ഥിതിയില്‍ നിന്നും കരുണാകരന്റെ നില ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ പൊതുവെയുള്ള വിലയിരുത്തല്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications