പിയേഴ്‌സണ്‍ന്റെ മകനെ തട്ടിക്കൊണ്ടുപോയ 4പേര്‍ പിടിയില്‍
തൊടുപുഴ: രാഷ്ട്രീയ നിരീക്ഷകനും ഇടതുപക്ഷ നേതാവുമായ എന്‍.എം പിയേഴ്‌സണിന്റെ മകനെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരില്‍ ഒരാള്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന് സൂചനയുണ്ട്. പറവൂര്‍ സ്വദേശികളായ പൊന്നപ്പന്‍, ജെയിന്‍, ബെന്നി എന്നിവരും കുമളി സ്വദേശിയായ ഒരാളുമാണ് പടിയിലായത്.
വ്യാഴാഴ്‌ച രാത്രി രണ്ടുമണിയോടെയാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാള്‍ ഇപ്പോള്‍ ഇടുക്കി സ്‌റ്റേഷനിലും മറ്റു മൂന്നുപേര്‍ തൊടുപുഴ സ്റ്റേഷനിലുമുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്‌തുവരുകയാണ്.
ജെയിനും പിയേഴ്‌സണും തമ്മില്‍ നേരത്തേ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് പിന്നീട് ചില കേസുകള്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്.
പിയേഴ്‌സണ്‍ന്റെ കൈവശം ധാരാളം കള്ളപ്പണമുണ്ടെന്ന് കരുതി വിലപേശല്‍ നടത്താനാണ് മകനെ തട്ടിക്കൊണ്ടുപോയതെന്ന് പിടിയിലായവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ആഗസ്‌ത് 27നാണ് ഇടുക്കി എന്‍ജിനീയറിങ് കോളെജ് വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ(19) തട്ടിക്കൊണ്ടുപോയത്. മുപ്പത് ലക്ഷമാണ് തട്ടിക്കൊണ്ടുപോയവര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications