Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാതിക്കാരിയെ പീഡിപ്പിച്ച കേസ്‌: എസ്‌ഐ കീഴടങ്ങി

ആറ്റിങ്ങല്‍: പരാതിയുമായി സ്റ്റേഷനിലെത്തിയ സ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട്‌ ഒളിവിലായിരുന്ന ആറ്റിങ്ങല്‍ മുന്‍ എസ്‌ഐ എന്‍ വിജയന്‍ അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായി.

സിറ്റി ഡിസിആര്‍ബി ഓഫീസര്‍ ഇ. ഷെരീഫുദ്ദീന്റെ ഓഫീസില്‍ വ്യാഴാഴ്‌ച 2.30തോടെയാണ്‌ വിജയന്‍ നാടകീയമായി കീഴടങ്ങിയത്‌. മൊഴി രേഖപ്പെടുത്തിയശേഷം ജനറല്‍ ആശുപത്രിയില്‍ പൊട്ടന്‍ഷ്യല്‍ ടെസ്റ്റ്‌ നടത്തി വൈകുന്നേരത്തോടെ വിജയനെ ആറ്റിങ്ങല്‍ സ്‌റ്റേഷനില്‍ കൊണ്ടുവന്നു.

ആറ്റിങ്ങള്‍ ഫസ്റ്റ്‌ ക്ലാസ്‌ കോടതി ജഡ്‌ജി ഹരി ആര്‍ ചന്ദ്രന്‍ പ്രതിയെ 14 ദിവസത്തേയ്‌ക്ക്‌ റിമാന്റ്‌ ചെയ്‌ത്‌ ആറ്റിങ്ങല്‍ സബ്‌ ജയിലിലേയ്‌ക്ക്‌ അയച്ചു.

സംഭവത്തെക്കുറിച്ച്‌ ഇതേവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന്‌ കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പീഡനം നടന്നപ്പോള്‍ ഉപയോഗിച്ചിരുന്നു ഒരു വസ്‌തുവും കണ്ടുകിട്ടിയിട്ടില്ല. കുറ്റം വിജയന്‍നിഷേധിച്ചതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മെയ്‌ 16നാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം നടന്നതെന്നാണ്‌ നഗരൂര്‍ സ്വദേശിനിയുടെ പരാതിയില്‍ പറയുന്നത്‌. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ ഇവര്‍ മെയ്‌ 23ന്‌ വൈകുന്നേരം ഏഴുമണിയ്‌ക്ക്‌ മാത്രമാണ്‌ ഡിവൈഎസ്‌പിയ്‌ക്ക്‌ പരാതി നല്‍കിയത്‌.

24ന്‌ പാലക്കാട്‌ കോടതിയില്‍ ഒരു കേസ്‌ സംബന്ധിച്ച്‌ ഹാജരാകാന്‍ 23ന്‌ ഉച്ചയോടെ പുറപ്പെട്ട വിജയന്‍ ഡിവൈഎസ്‌പിയ്‌ക്ക്‌ ലഭിച്ച പരാതിയുടെ വിവരമറിഞ്ഞ്‌ കോടതിയില്‍ എത്താതെ ഒളിവില്‍ പോവുകയായിരുന്നു. വിവിധ കോടതികളില്‍ വക്കീല്‍ മുഖാന്തരം ജാമ്യത്തിന്‌ അപേക്ഷ നല്‍കിയെങ്കിലും എല്ലാം തള്ളിപ്പോവുകയായിരുന്നു. തുടര്‍ന്നാണ്‌ വിജയന്‍ കീഴടങ്ങിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+