Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചെന്ന്‌ കരുതി സംസ്‌കരിച്ചയാളെ ടിവിയില്‍ കണ്ടെത്തി

ലണ്ടന്‍: മരിച്ചെന്ന്‌ കരുതി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ശവസംസ്‌കാരച്ചടങ്ങുകള്‍ നടത്തിയ അച്ഛനെ മകന്‍ ടിവി പരിപാടിക്കിടെ കണ്ടെത്തി.

ബ്രിട്ടനിലെ ഗ്രയ്‌റ്റര്‍ മാഞ്ചസ്റ്ററിലാണ്‌ വികാര്‍നിര്‍ഭരമായ ഈ പിതൃ-പുത്ര സംഗമം നടന്നത്‌. ഓല്‍ധാം സ്വദേശിയായ ജോണ്‍ ഡൊലാനി എന്നയാളെ എട്ടുവര്‍ഷം മുമ്പ്‌ കാണാതാവുകയായിരുന്നു.

മൂന്നുവര്‍ഷം കഴിഞ്ഞ്‌ 2003 ഏപ്രില്‍ മാസത്തില്‍ കണ്ടെത്തിയ മൃതദേഹം ഡൊലാനിയുടേതാണെന്ന്‌ കരുതി വീട്ടുകാര്‍ സംസ്‌കരിച്ചു. മൃതദേഹത്തിലുള്ള വസ്‌ത്രങ്ങള്‍ കണ്ടാണ്‌ കുടുംബം മൃതദേഹം ഡൊലാനിയുടേതാണെന്ന്‌ തെറ്റിദ്ധരിച്ചത്‌.

എന്നാല്‍ ഇതേ സമയം യഥാര്‍ത്ഥ ഡൊലാനി അപകടത്തില്‍ തലയ്‌ക്ക്‌ ക്ഷതമേറ്റ്‌ ആശുപത്രിയില്‍ കഴിയുകയായിരുന്നു. തലച്ചോറിനേറ്റ ആഘാതത്തില്‍ ഡൊലാനിയുടെ ഓര്‍മ്മകള്‍ നശിച്ചുപോയിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം മേല്‍വിലാസമോ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളോ പൊലീസിന്‌ പറഞ്ഞുകൊടുക്കാന്‍ ഡൊലാനിയ്‌ക്ക്‌ കഴിഞ്ഞില്ല.

ഇയാളുടെ പേരു പോലും അറിയാന്‍ കഴിയാഞ്ഞ പൊലീസ്‌ ഡേവിഡ്‌ ഹാരിസണ്‍ എന്ന പുതിയ പേരിട്ട്‌ ഡൊലാനിയെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ കൈമാറി. കഴിഞ്ഞ എട്ടുവര്‍ഷമായി ഇദ്ദേഹം അഗതിമന്ദിരത്തില്‍ കഴിയുകയായിരുന്നു.

കാണാതായ ആളുകളെക്കുറിച്ച്‌ ഈയിടെ ടെലിവിഷനില്‍ നടത്തിയ ഒരു പരിപാടിയില്‍ ഡൊലാനിയെ കാണിച്ചപ്പോഴാണ്‌ നാല്‍പ്പത്തിരണ്ടുകാരനായ മകന്‍ അച്ഛനെ തിരിച്ചറിഞ്ഞത്‌. പിന്നീട്‌ ഡിഎന്‍എ പരിശോധനയിലൂടെ ഇവര്‍ അച്ഛനും മകനും തന്നെയാണെന്ന്‌ സ്ഥിരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+