മന്ത്രിയ്‌ക്ക് ഗര്‍ഭം; ജനങ്ങള്‍ക്ക് ആകാംഷ
സൂറിക്ക്: ഫ്രാന്‍സിലെ ജനത ഇപ്പോള്‍ ഒരു ഗര്‍ഭത്തിന് പിന്നാലെയാണ്. ആരാണ് ഇതിന് ഉത്തരാവാദിയെന്നാണ് അവരുടെ ചോദ്യം. പറയേണ്ടയാള്‍ അതുപറയുന്നില്ല എന്നതും നിസ്സാരമായി തള്ളിക്കളയാന്‍ കഴിയുന്ന ഒരാളല്ല ഗര്‍ഭം ധരിച്ചിരിക്കുന്നതെന്നതുമാണ് ഫ്രഞ്ച് ജനതയെ ആകാംഷാഭരിതരാക്കുന്നത്.
ഫ്രഞ്ച് നീതിന്യായ വകുപ്പുമന്ത്രി റാഹിദ ദത്തിയാണ് ഗര്‍ഭം ധരിച്ചിരിക്കുന്നത്. ഇതലെന്താണിത്ര തലപുണ്ണാക്കാന്‍ എന്നാണ് ചിന്തിക്കുന്നതെങ്കില്‍ കേട്ടോളൂ ദത്തി അവിവാഹിതയാണ്. മാത്രമല്ല താന്‍ ഗര്‍ഭിണിയാണെന്ന് ദത്തി തുറന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു.
ഭര്‍ത്താവില്ലെന്ന നിലയ്‌ക്ക് കുഞ്ഞിന്റെ അച്ഛനാരാണെന്നകാര്യം മാത്രം മന്ത്രി മിണ്ടിയിട്ടില്ല. പക്ഷേ ഇക്കാര്യം അന്വേഷിച്ച് തന്റെ സ്വകാര്യ ജീവിതത്തില്‍ ശല്യങ്ങളുണ്ടാക്കരുതെന്ന് ദത്തി ഫ്രാന്‍സ് ജനതയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വടക്കേ ആഫ്രിക്കയില്‍ നിന്നും ഫ്രാന്‍സില്‍ കുടിയേറിയവരുടെ രണ്ടാം തലമുറയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന അധികാര പരിധിയില്‍ എത്തിയ വ്യക്തിയാണ് ദത്തി. ഫ്രാന്‍സുകാര്‍ക്കാവട്ടെ ദത്തി വെറുമൊരു മന്ത്രിമാത്രമല്ല. മറിച്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ഫില്ലോന്റെ കാബിനറ്റിലെ ഗ്ലാമര്‍ താരം കൂടിയാണ് സുന്ദരിയായ ദത്തി.
ചെറുപ്പത്തില്‍ത്തന്നെ അമ്മയെ നഷ്ടപ്പെട്ട ദത്തി തൂപ്പുജോലിയുള്‍പ്പെടുയുള്ള തൊഴിലുകള്‍ ചെയ്‌താണ് ഇന്നത്തെ നിലയില്‍ എത്തിയത്. ദത്തിയ്‌ക്ക് ഏഴ് സഹോദരമാരും നാലു സഹോദരന്മാരുമുണ്ട്.
നിയമത്തിലും ധനതത്വശാസ്‌ത്രത്തിലും ഉന്നത പഠനം നടത്തിയ ദത്തി 2007ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിക്കൊളാസ് സര്‍ക്കോസിയുടെ വക്താവായതോടെയാണ് രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
നവംബറില്‍ 43 വയസ്സു തികയുന്ന ദത്തി തന്റെ ആദ്യ പ്രസവത്തിനായി മന്ത്രി പദത്തില്‍ നിന്നും രാജിവയ്‌ക്കണമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications