ഭൂമാഫിയകളും സെസിന് ശ്രമിക്കുന്നുണ്ടെന്ന് വി.എസ്
ദില്ലി: പ്രത്യേക സാമ്പത്തിക മേഖല(സെസ്സ്) സംബന്ധിച്ച് നിലപാട് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പൊളിറ്റ്‌ബ്യൂറോയ്‌ക്ക് കത്ത് നല്‍കി. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ലക്ഷ്യത്തോടെ ഭൂമാഫിയകള്‍ സെസിന് ശ്രമിക്കുന്നതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സെസിനുള്ള അപേക്ഷകളെക്കുറിച്ച് തന്റെ ഓഫീസ് അന്വേഷിച്ച് വരുകയാണ്. സെസ് സൗജന്യം പ്രതീക്ഷിച്ചുകൊണ്ടാണ് റിയല്‍ എസ്റ്റേറ്റുകാര്‍ ശ്രമം നടത്തുന്നത്. ഈ പ്രവണത നിരുത്സാഹപ്പെടുത്തുന്ന സമീപനം കേന്ദ്രത്തില്‍ നിന്നുണ്ടാകണമെന്നും എല്ലാകാര്യങ്ങളും പരിശോധിച്ച ശേഷമേ കേന്ദ്രം അന്തിമ അനുമതി നല്‍കാവൂ എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
വിഎസ് നല്‍കിയ കത്തിന്റെ പകര്‍പ്പ് യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാ നേതാക്കള്‍ക്കും നല്‍കിയിട്ടുണ്ട്. സെസ് പദവി ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാറിന് ലഭിച്ച 20 അപേക്ഷകളില്‍ 4എണ്ണം മാത്രമാണ് കേന്ദ്രസര്‍ക്കാറിന് അയച്ചിരിക്കുന്നത്. ബാക്കി 16 അപേക്ഷകര്‍ക്ക് പദവി നല്‍കാന്‍ യോഗ്യതയില്ലെന്നാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
സെസ്‌് സംബന്ധിച്ച് ശനിയാഴ്‌ചത്തെ ബിപി യോഗത്തില്‍ തീരുമാനമുണ്ടായേയ്‌ക്കുമെന്നാണ് സൂചന. ആണവകരാര്‍ വിഷയത്തില്‍ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കന്ന പശ്ചാത്തലത്തില്‍ സര്‍ക്കാറിനെതിരെ സ്വീകരിക്കേണ്ട നിലപാടാകും രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗം പ്രധാനമായും ചര്‍ച്ചചെയ്യുക.
ചെറിയ ഇടവേളയ്‌ക്കുശേഷം കേരളത്തിലെ പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ള പരസ്യപ്രസ്‌താവനകളും അഭിപ്രായവ്യത്യാസങ്ങളും യോഗം വിശദമായ ചര്‍ച്ചചെയ്യുമെന്നാണ് സൂചന.
ബന്ദിനെതിരെ പ്രസ്‌താവന നടത്തിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ശാസിക്കുന്ന കാര്യവും യോഗം പരിഗണിയ്‌ക്കും. ബുദ്ധദേവിനെ ശാസിക്കാന്‍ നേരത്തേ അവയിലബിള്‍ പിബി തീരുമാനിച്ചിരുന്നു. ആന്ധ്രയില്‍ നടന്‍ ചിരഞ്‌ജീവി രൂപീകരിച്ച പുതിയ പാര്‍ട്ടിയോട് സ്വീകരിക്കേണ്ട നിലപാടായിരിക്കും യോഗത്തിലെ മറ്റൊരു ചര്‍ച്ചാവിഷയം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications