Get Updates
Get notified of breaking news, exclusive insights, and must-see stories!

സമൂഹവിവാഹവേദിയില്‍ പവര്‍ക്കെട്ട്‌; വരന്മാര്‍ താലി മാറിക്കെട്ടി

തേനി: സമൂഹവിവാഹം നടക്കുന്നതിനിടയില്‍ വേദിയില്‍ ഇരുട്ടുപരന്നാല്‍ എന്തായിരിക്കും സ്ഥിതി. വധുവിനെയും വരനെയും മാറിപ്പോകുമെന്നതില്‍ സംശയമില്ല. തേനില്‍ ഇതുസംഭവിച്ചു.

നാല്‍പത്‌ വധൂവരന്മാര്‍ പങ്കെടുത്ത സമുഹവിവാഹത്തിനിടെ പവര്‍ക്കട്ട്‌ വന്നപ്പോള്‍ കല്യാണച്ചെറുക്കന്മാര്‍ പെണ്ണുമാറി മിന്നുകെട്ടി. സുബ്ബലക്ഷ്‌മിയെന്ന സ്വന്തം വധുവിന്റെ കഴുത്തില്‍ കെട്ടേണ്ട താലി വീരച്ചാമി കെട്ടിയത്‌ സുബ്ബലക്ഷ്‌മിയുടെ കൂട്ടുകാരിയുടെ കഴുത്തിലാണ്‌.

ശിവകാമിയ്‌ക്ക്‌ താലികെട്ടേണ്ട ബാലമുരുകനും മറ്റൊരു യുവതിയ്‌ക്ക്‌ താലികെട്ടി. തേനിയിലെ പെരിയകുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ്‌ പവര്‍ക്കെട്ടിനിടെ വരന്മാര്‍ താലി മാറിക്കെട്ടിയത്‌.

പവര്‍ക്കട്ടിന്റെ സമയം കഴിഞ്ഞ്‌ വെളിച്ചം വന്നപ്പോഴാണ്‌ തങ്ങള്‍ക്ക്‌ പറ്റിയ അബദ്ധം വരന്മാര്‍ മനസ്സിലാക്കിയത്‌. താലികെട്ടിയതല്ലേ ഇനി അങ്ങനെ തന്നെയിരിക്കട്ടെയെന്ന്‌ എന്തായാലും സമൂഹവിവാഹനടത്തിപ്പുകാര്‍ പറഞ്ഞില്ല.

മുതിര്‍ന്നവര്‍ ഇടപെട്ട്‌ താലിഅഴിച്ചെടുത്ത്‌ വരന്മാര്‍ അതാത്‌ വധുക്കള്‍ക്ക്‌ തന്നെ അണിയിച്ചു. കെട്ടിയ താലി അഴിച്ചെടുത്തതിന്റെ ദോഷം തീരാന്‍ പരിഹാര പൂജയും നടത്തി. അവസാനം കാര്യങ്ങളെല്ലാം ശുഭം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+