Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവ നിര്‍വ്യാപനം: നിലപാടില്‍ മാറ്റമില്ലെന്ന്‌ ഇന്ത്യ

ദില്ലി: ആണവ നിര്‍വ്യാപനം ശക്തിപ്പെടുത്തുന്നതിനോടുള്ള പ്രതിബദ്ധത ഇന്ത്യ ആവര്‍ത്തിച്ചു. ആണവ പരീക്ഷണങ്ങള്‍ക്ക്‌ സ്വയം ഏര്‍പ്പെടുത്തിയ മൊറട്ടോറിയം പാലിക്കുമെന്ന്‌ വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി വ്യക്തമാക്കി.

ആണവ നിര്‍വ്യാപനം നടത്തുന്നതിനും നിരായുധീകരണം നടത്തുന്നതിനും വേണ്ടി പ്രയത്‌നിക്കാനുള്ള സന്നദ്ധത പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പുതന്നെ നാം മുന്നോട്ടുവച്ചിട്ടുള്ളതാണെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാടിലും ഇന്ത്യ ഉറച്ചു നില്‍ക്കുകയാണ്‌.

ഇന്ത്യയുടെ ആണവവ്യാപനത്തിന്‌ ഇളവനുവദിക്കുന്ന കാര്യത്തില്‍ ചില ആണവവിതരണരാജ്യങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന്‌ വേണ്ടിക്കൂടിയാണ്‌ വിദേശകാര്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന വാര്‍ത്താക്കുറിപ്പ്‌ ഇറക്കിയത്‌.

ആണവവ്യാപനത്തിന്റെ കേന്ദ്രമായി ഒരിക്കലും ഇന്ത്യ മാറില്ലെന്നും ആണവനിര്‍വ്യാപനം എന്ന പൊതു ലക്ഷ്യത്തിന്‌ വേണ്ടി അന്താരാഷ്ട്ര സമൂഹത്തിനൊത്ത്‌ ഇന്ത്യ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്‌. 45 അംഗ ആണവവിതരണസംഘത്തിലെ നാലംഗങ്ങളാണ്‌ ഇന്ത്യയുടെ ആണവവ്യാപാരത്തിന്‌ അനുമതി നല്‍കാന്‍ മടി കാണിച്ചിരിക്കുന്നത്‌.

ഈ ഇളവ്‌ ഇന്ത്യ ആണവായുധ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുമോ എന്നതാണ്‌ ഈ രാജ്യങ്ങളുടെ സംശയം. ന്യൂസിലാന്റ്‌, ആസ്‌ത്രേലിയ, അയര്‍ലന്‍ഡ്‌, സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നീ രാജ്യങ്ങളാണ്‌ ഇന്ത്യയ്‌ക്ക്‌ ഇളവ്‌ നല്‍കുന്നതിന്‌ അമേരിക്ക സമര്‍പ്പിച്ചിട്ടുള്ള കരടില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്ന്‌ പറഞ്ഞിരിക്കുന്നത്‌.

ഇന്ത്യയുടെ അറിവോടെ ആണവ സാങ്കേതിക വിദ്യ മറ്റാരിലും ചെന്നെത്തില്ലെന്നും പ്രണബ്‌ മുഖര്‍ജി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍
















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+