പ്രണയം നടിച്ച് പീഡിപ്പിച്ചു; പതിനാറ് കാരി ആശുപത്രിയില്‍
തിരുവനന്തപുരം: പ്രണയം നടിച്ചെത്തിയ യുവാവും രണ്ട് സുഹൃത്തുക്കളും ലൈംഗിക പീഡനം നടത്തിയതിനെത്തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവല്ലം നെല്ലിയോട് സ്വദേശിയായ പട്ടികവിഭാഗത്തില്‍പ്പെട്ട പതിനാറുവയസ്സുള്ള പെണ്‍കുട്ടിയെയാണ് അവശനിലയില്‍ തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും ബലമായി ഡിസ്‌ചാര്‍ജ് ചെയ്യിക്കാനും തിരുവല്ലം പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ് ഇല്ലാതാക്കാനും ശ്രമം നടക്കുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ അയല്‍വാസിയായ സുഭാഷ്(23), സുഹൃത്തുക്കളായ സുനില്‍(23) മധുപാലം സ്വദേശി കുട്ടന്‍(23) എന്നിവര്‍ ചേര്‍ന്നാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തന്റെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍പകര്‍ത്തിയശേഷം ഇക്കാര്യം പുറത്തുപറഞ്ഞാല്‍ ഫോട്ടോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി വെളിപ്പെുത്തിയിട്ടുണ്ട്.
അക്രമം നടത്തുമ്പോള്‍ മൂന്നുപേരും മദ്യലഹരിയിലായിരുന്നുവത്രേ. അമ്മ കൂലിപ്പണിയ്‌ക്കുപോയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയം പ്രണയം ഭാവിച്ചെത്തിയ സുഭാഷ് കുട്ടിയെ സംസാരിക്കാനായി വിളിക്കുകയും തുടര്‍ന്ന് ബലം പ്രയോഗിച്ച് അടുത്ത് പണിനടക്കുന്ന കെട്ടിടത്തില്‍കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നുവത്രേ.
സുഭാഷിന്റെ കൂട്ടുകാര്‍ പണി നടക്കുന്ന വീട്ടില്‍ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നത് കണ്ടാണ് വീട്ടുകാര്‍വിവരമറിഞ്ഞത്- സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ വ്യാഴാഴ്‌ച രാത്രിയോടെ ഡിസ്‌ചാര്‍ജ് ചെയ്‌തെങ്കിലും വേദന അസഹ്യമായതോടെ വെള്ളിയാഴ്‌ച വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍തന്നെ പിടികൂടുമെന്നും തിരുവല്ലം പൊലീസ് പറഞ്ഞു.












Click it and Unblock the Notifications