പാര്‍ട്ടി ഹോട്ടലും പാര്‍ക്കും തുടങ്ങുന്നതില്‍ തെറ്റില്ലെന്ന് ഐസക്
കോഴിക്കോട്: സിപിഎം പഞ്ചനക്ഷത്ര ഹോട്ടലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും തുടങ്ങുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.
ടൂറിസവും ഐടിയും ഏറ്റവും വികസനസാധ്യതയുള്ള മേഖലകളാണ്. സര്‍ക്കാറിന് പഴയതുപോലെ ഈ മേഖലകളില്‍ മുതല്‍മുടക്കാന്‍ കഴിയില്ല,. അതുകൊണ്ട് ഇത്തരം മേഖലകളില്‍ സഹകരണസ്ഥാപനങ്ങള്‍ മുതല്‍മുടക്കുന്നത് സ്വാഗതാര്‍ഹമാണ്- അദ്ദേഹം പറഞ്ഞു.
വ്യവസായ വളര്‍ച്ചയ്‌ക്ക് ഇത്തരം സംരംഭങ്ങള്‍ സഹായിക്കും. പലയിടത്തും തകര്‍ന്ന വ്യവസായങ്ങള്‍ പുനരുദ്ധരിക്കുകയാണ് ചെയ്യുന്നത്. ഇത് സഹകരണമേഖലയെത്തന്നെ ശക്തിപ്പെടുത്തും.
ഇത്തരം സ്ഥാപനങ്ങള്‍ തങ്ങളുടെ കുത്തകയാണെന്ന് ധരിച്ചുവച്ചിരിക്കുന്നവര്‍ക്കാണ് സഹകരണമേഖലയില്‍ ഇവ തുടങ്ങുമ്പോള്‍ ആശങ്കയുണ്ടാവുന്നതെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications