മിശ്രവിവാഹം: ചിരഞ്‌ജീവിയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസ്
ഹൈദരാബാദ്: രാഷ്ട്രീയനേതാവും നടനുമായ ചിരഞ്‌ജീവിക്കെതിരെ തട്ടിക്കൊണ്ടുപോകലിന് ആന്ധ്രപ്രദേശ് പൊലീസ് കേസെടുത്തു.
ജാതി മാറിയുള്ള വിവാഹത്തിന് നേതൃത്വം നല്‍കിയതിനെത്തുടര്‍ന്നാണ് ചിരഞ്‌ജീവി കേസില്‍പ്പെട്ടത്. എഴുത്തുകാരനും ചിരഞ്‌ജീവിയുടെ പാര്‍ട്ടിയിലെ നേതാവുമായ കെ. പത്മറാവുവിന്റെ മകന്‍ ചേതന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് കേസ്.
ഉന്നതജാതിയില്‍പ്പെട്ട നളിനിയെന്ന പെണ്‍കുട്ടിയെയാണ് ചേതന്‍ വിവാഹം ചെയ്‌തത്. നളിനിയുടെ കുടുംബം ഈ വിവാഹത്തിന് എതിരായിരുന്നു. ഇവരുടെ വിവാഹച്ചടങ്ങില്‍ ചിരഞ്‌ജീവി പങ്കെടുക്കുകയും ഒരു ദളിത് യുവാവിനെ വിവാഹം ചെയ്യാന്‍ മനസ്സുകാണിച്ച നളിനിയെ പ്രശംസിക്കുകയും ചെയ്‌തിരുന്നു.
ഇതിനെത്തുടര്‍ന്ന് നളിനിയുടെ വീട്ടുകാര്‍ ചിരഞ്‌ജീവിയ്‌ക്കെതിരെ തിരിയുകയായിരുന്നു. ചിരഞ്‌ജീവിയാണ് ഈ വിവാഹത്തിനുള്ള ഒത്താശകള്‍ ചെയ്‌തുകൊടുത്തതെന്നും ഹോസ്‌റ്റലില്‍ നിന്നും തന്റെ മകളെ തട്ടിക്കൊണ്ടുപോവുകയാണെന്നും കാണിച്ച് നളിനിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. വരന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications