രാഷ്ട്രപതിഭവന് മുന്നില്‍ മുന്‍ അംഗരക്ഷകന്റെ ആത്മഹത്യാശ്രമം
ദില്ലി: രാഷ്ട്രപതി ഭവന് മുന്നില്‍ മുന്‍ അംഗരക്ഷകന്റെ ആത്മഹത്യാശ്രമം. സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ലക്ഷ്‌മി നാരായണ്‍ ലാലത്ത് പ്രസാദ് ദുബെ എന്നയാളാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുമെന്ന് ഭീഷണി മുഴക്കിയത്.
സുരക്ഷാ കവാടത്തില്‍ നിന്നും അകത്തുകടന്ന ഇയാള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്‌റ്റുചെയ്യുകയായിരുന്നു.
തന്നെ സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന്‌് ആവശ്യപ്പെട്ട് ദുബൈ പലതവണ രാഷ്ട്രപതി ഭവനില്‍ നിവേദനം നല്‍കിയിരുന്നു. ഈ ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്നാണ് ആത്മഹത്യാശ്രമം.
51കാരനായ ദുബെ 1990ലാണ് ഹോം ഗാര്‍ഡായി ജോലിയ്‌ക്ക് കയറുന്നത്. യാതൊരു കാരണവുമില്ലാതെ തന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടകയായിരുന്നുവെന്നാണ് ഇയാള്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications