ഫാരിസിനെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് വി.എസ്
ദില്ലി: വൃക്ക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഫാരിസ് അബൂബക്കറിനെക്കുറിച്ചുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ഫാരിസിനെ സംരക്ഷിക്കാന്‍ ആളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫാരിസിനെതിരെ യാതൊരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവന സംസ്ഥാന പൊലീസ് വകുപ്പിന്റെ കാര്യത്തില്‍ ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിംഗപ്പൂരില്‍ വൃക്ക ഫൗണ്ടേഷനില്‍ നിന്നും വന്‍തുക തട്ടിയെടുത്ത് മുങ്ങിയ ഫാരിസ് അബൂബക്കറിന് ഒരു ചാനലില്‍ അഭിമുഖത്തിനായി പ്രത്യക്ഷപ്പെടാന്‍ കേരളത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ കിട്ടിയിട്ടുണ്ടാവും. അല്ലെങ്കില്‍ അദ്ദേഹം രഹസ്യമായി എത്തിയതായിരിക്കും- അദ്ദേഹം പറഞ്ഞു.
ആരെടെയെങ്കിലും സംരക്ഷണമില്ലാതെ ഫാരിസിന് ടിവിയില്‍ പ്രത്യക്ഷപ്പെട്ട് അഭിമുഖം നല്‍കാനാവില്ല. ഫാരിസിന്റെ ഇടപാടുകളില്‍ രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
സിംഗപ്പൂരില്‍ വൃക്ക ഫൗണ്ടേഷന്‍ തട്ടിപ്പുകേസില്‍ പ്രതിയാണ് ഫാരിസെന്ന് വിഎസ് ആവര്‍ത്തിച്ചു. വൃക്കതട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമുപയോഗിച്ച് ചെന്നൈയലും മറ്റും വന്‍തോതില്‍ ഭൂമിവാങ്ങിക്കൂട്ടി വസ്‌തുക്കച്ചവടും തുടങ്ങി. ചിലരുമായി യോജിച്ച് കേരളത്തിലും ഭൂമി വാങ്ങിയിട്ടുണ്ട്.
ഇയാളോടൊപ്പം തട്ടിപ്പ് നടത്തിയ ചിലര്‍ ജയിലിലാണ്. ഇദ്ദേഹത്തിനെതിരെ കേരളത്തില്‍ കേസ് നിലനില്‍ക്കുന്നില്ലെന്ന കാര്യമായിരിക്കും കോടിയേരി പറഞ്ഞത്- വിഎസ് പറഞ്ഞു.
ദില്ലിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയ കാര്യം വിശദീകരിക്കാനായി ശനിയാഴ്‌ച രാത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications