നാദാപുരത്ത് സിപിഎം ഓഫീസിന് തീവച്ചു
കോഴിക്കോട്: നാദാപുരത്തിനടുത്ത് സിപിഎമ്മിന്റെ ഒഞ്ചിയം ഏരിയാകമ്മിറ്റി ഓഫീസ് അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചു.
ഞായറാഴ്‌ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഓഫീസിന്റെ വാതിലും ഒരു മുറിയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും ഫര്‍ണിച്ചറുകളും പൂര്‍ണ്ണമായും കത്തിനശിച്ചു.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി ഇവിടെ സിപിഎമ്മിന്റെ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതില്‍ വിമത വിഭാഗത്തിന്റെ കണ്‍വന്‍ഷന്‍ ഞായറാഴ്‌ച നടക്കാനിരിക്കെയാണ് തീവെയ്‌പ് നടന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications