ഹെല്‍ത്ത് വിജിലന്‍സ് രൂപീകരിക്കുമെന്ന് ശ്രീമതി
കോഴിക്കോട്: സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ടിക്കുന്നത് തടയാന്‍ ഹെല്‍ത്ത് വിജിലന്‍സ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി.
മൂന്ന് മേഖലകളായി തിരിച്ചായിരിക്കും ഹെല്‍ത്ത് വിജിലന്‍സ് പ്രവര്‍ത്തനം നടത്തുകയെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട്ട് ബീച്ച് ആശുപത്രിയിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഉത്‌ഘാടനം ചെയ്യുകയായിരുന്നുമന്ത്രി.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് വീട്ടില്‍വച്ച് പ്രാക്ടീസ് ആകാം. എന്നാല്‍ സ്വകാര്യ ആശുപത്രികളിലോ ക്ലിനിക്കുകളിലോ പ്രാക്ടീസ് ചെയ്യാന്‍ പാടില്ല.
സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത സര്‍ക്കാര്‍ സേവനം ആരോഗ്യമേഖലയില്‍ ഗുണപരമായ മാറ്റം വരുത്തി. സര്‍ക്കാര്‍ ആശുപത്രികളെ കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സംവിധാനം മെച്ചപ്പെടുത്തും.
ബീച്ച് ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന മൂന്നേകാല്‍കോടി രൂപയ്‌ക്ക് പുറമേ കൂടുതല്‍ തുക അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.












Click it and Unblock the Notifications