പൊലീസാകാന്‍ മൊബൈലില്‍ കോപ്പിയടി
തിരുവനന്തപുരം: പിഎസ് സി പരീക്ഷയ്‌ക്കിടെ മൊബൈല്‍ ഫോണിലൂടെ ഉത്തരം തേടാന്‍ ശ്രമിച്ചയാളിനെ അധികൃതര്‍ പിടികൂടി.
ശനിയാഴ്‌ച നടന്ന പൊലീസ് കോണ്‍സ്‌റ്റബിള്‍ പരീക്ഷയ്‌ക്ക് കൊല്ലത്തെ ഉളിയക്കോവില്‍ ടികെഡിഎം സ്‌കൂളിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥിയാണ് പിടിയിലായത്.
ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ചെവിയില്‍ ഘടിപ്പിച്ചശേഷമാണ് ഇയാള്‍ പുറത്തുള്ള ആളില്‍നിന്നും ഉത്തരം തേടാന്‍ ശ്രമിച്ചത്. ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ അടുത്തിടെ പിഎസ്സ് പരീക്ഷകളില്‍ കൂടിവരുകയാണെന്ന് ആക്ഷേപമുണ്ട്.
പരീക്ഷാഡ്യൂട്ടിയില്‍ നിന്നും ഉദ്യോഗസ്ഥരെ പിന്‍വലിച്ചതാണ് ഇത്തരക്കാര്‍ക്ക് സഹായകമായതെന്നാണ് വിലയിരുത്തല്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണ്‍, പേജര്‍, വാക്‌മാന്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചതായി പിഎസ് സി അധികൃതര്‍ അറിയിച്ചു.
നിരോധനം ലംഘിക്കുന്നവരുടെ ഉത്തരക്കടലാസുകള്‍ റദ്ദാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications