നടിയും കുടുംബവും ലോഡ്‌ജില്‍ മരിച്ചനിലയില്‍
മൈസൂര്‍: സിനിമാ-സീരിയല്‍ നടി നയന(ബിന്ദു 34)യെയും കുടുംബത്തെയും മൈസൂരിലെ ലോഡ്‌ജില്‍ ആത്മഹത്യചെയ്‌ത നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികളെ ഗുരുതരനിലയില്‍ കെ.ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നയനയുടെ പിതാവും ആലപ്പുഴ സ്വദേശിയുമായ ബാലകൃഷ്‌ണപ്പണിക്കര്‍(63), അമ്മ രത്‌നമ്മ(60), സഹോദരി ഇന്ദു(36), സഹോദരന്‍ ബിനു പണിക്കര്‍(32) എന്നിവരാണ് മരിച്ചത്. ഇന്ദുവിന്റെ മക്കള്‍ അനുപമയും(ഏഴ്) നയനയുടെ മകള്‍ അഖിലയുമാണ്(അഞ്ച്) ഗുരുതരനിലയില്‍ ആശുപത്രിയില്‍ കഴിയുന്നത്.
ശനിയാഴ്‌ച രാത്രി ഭക്ഷണം കഴിച്ചശേഷം കുട്ടികളെ ഉറക്കഗുളിക നല്‍കി മയക്കിയാണ് അഞ്ചുപേരും വിഷം കഴിച്ചതെന്നു പൊലീസ് പറയുന്നു. ഞായറാഴ്‌ച ഉച്ചയോടെ ഉണര്‍ന്ന അഖില അമ്മയും മറ്റുള്ളവരും ചുറ്റും മരിച്ചുകിടക്കുന്നത് കണ്ട് കരഞ്ഞപ്പോഴാണ് ലോഡ്‌ജ് ജീവനക്കാര്‍ വിവിരം അറിഞ്ഞത്.
മരിച്ചവരില്‍ ഒരാളുടെ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. മുറിയില്‍ പലയിടത്തായി രക്തം വാര്‍ന്നുകിടന്നിരുന്നു. ഈ കാഴ്‌ചകണ്ട് ഞെട്ടിയ രണ്ടു കുട്ടികളും സംസാരിക്കാന്‍ പോലും കഴിയാത്ത നിലയിലാണ്. നാട്ടില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മൈസൂരില്‍ എത്തിയിട്ടുണ്ട്.
മലയാള സിനിമ-സീരിയല്‍ രംഗത്തെ അറിയപ്പെടുന്ന നടിയാണ് നയന. തിരക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് അമ്മയും നയനയും തിരുവന്തപുരത്തായിരുന്നു താമസം. സാമ്പത്തികബാധ്യതയാണ് കൂട്ടആത്മഹത്യയ്‌ക്ക് കാരണമെന്ന് സൂചനയുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications